Untitled design 2026 07 16T170052.175

ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാടാണ് യോഗം. മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച്ചയും, സ്റ്റാഫ് നിയമനവും പിഎം ശ്രീയും അടക്കമുള്ള വിഷയങ്ങളും ചർച്ചയാകും. കോൺഗ്രസ് എംഎൽഎമാർ നൽകുന്ന പരിഗണന പോലും സാധാരണ അണികൾക്ക് ലീഗ് എംഎൽഎമാർ നൽകുന്നില്ലെന്നും പരിപാടിക്ക് വിളിക്കുമ്പോൾ മന്ത്രിമാർ വിമുഖത കാണിക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. പാർട്ടിക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും ലീഗ് മന്ത്രിമാർ തമ്മിൽ ആക്യമില്ലെന്നും വിമർശനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് നേതൃത്വം ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നാണ് വിവരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *