തന്നെക്കാൾ യോഗ്യതയുള്ള ആളെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിൽ വിയോജിപ്പില്ലെന്നും ജാതി ഗ്രൂപ്പ് സമവാക്യങ്ങൾ മാനദണ്ഡമാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ. സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്‍റ് ചുമതലയിൽ കാര്യമായി ശ്രദ്ധിക്കാനാകുന്നില്ല മന്ത്രിയായതിന് തൊട്ടുപിന്നാലെ തന്നെ പ്രസിഡന്‍റ് പദം ഒഴിയാമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. പകരക്കാരനെക്കുറിച്ചുള്ള ആലോചന വന്നപ്പോള്‍ പ്രസിഡന്‍റാകാൻ താല്‍പര്യം അറിയിച്ചത് എം പിമാര്‍ ഉള്‍പ്പെടെ ഒരു ഡസൻ നേതാക്കളാണ് എന്നാൽ ഇപ്പോൾ ചര്‍ച്ച നിലച്ച മട്ടാണെന്ന് അദ്ദേഹം പറഞ്ഞു. യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടതെന്നും കെപിസിസിക്ക് അടിയന്തരമായി പ്രസിഡൻ്റ് ഉണ്ടാവണമെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.
യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
