കോവിഡ് കാലഘട്ടത്തിലെ ബ്രേക്ക് ദി ചെയ്ന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതും വ്യാപകമായ ക്രമക്കേട്. കരാറുകാര്‍ക്ക് നല്‍കിയ തുകയില്‍ നിന്ന് നികുതി വെട്ടിച്ചും, ലെഡ്ജറില്‍ ക്രമക്കേട് വരുത്തിയുമാണ് പണം കവര്‍ന്നത്. 2019-21 കാലഘട്ടത്തില്‍ മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പാണ്. ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നടന്നത് വ്യാപകമായ ക്രമക്കേടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷ കാലയളവില്‍ മാത്രമായി 46 ലക്ഷം രൂപയാണ് വെട്ടിച്ചെടുത്തതെന്നാണ് വ്യക്തമാകുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേട്.
