1 46

വിഴിഞ്ഞം തുറമുഖ വികസനത്തില്‍ വന്‍ നിക്ഷേത്തിന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്സിയും. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികളാണ് എംഎസ്സി സ്വന്തമാക്കുന്നത്. ഏകദേശം 2.85 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 27,000 കോടി രൂപ) മൂല്യം കണക്കാക്കുന്ന ഈ ഇടപാടില്‍, തങ്ങളുടെ ഓഹരി വിഹിതത്തിന് ആനുപാതികമായി ടി.ഐ.എല്‍ 1.397 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. നിലവില്‍ 1.6 മില്യണ്‍ ടി.ഇ.യു ശേഷിയുള്ള വിഴിഞ്ഞം വിപുലീകരണ പാതയിലാണ്. 2028 ഡിസംബറോടെ തുറമുഖത്തിന്റെ ശേഷി 3.5 മടങ്ങ് വര്‍ദ്ധിപ്പിച്ച് 5.7 മില്യണ്‍ ടി.ഇ.യുവിലെത്തിക്കുകയാണ് ലക്ഷ്യം. പ്രവര്‍ത്തനമാരംഭിച്ച് വെറും 18 മാസത്തിനുള്ളില്‍ 2 മില്യണ്‍ ടി.ഇ.യു എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ തുറമുഖം എന്ന ബഹുമതിയും വിഴിഞ്ഞം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *