നിയമസഭയിൽ നിന്നും നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻ പിഎ ആയിരുന്ന മസൂദ് കെ വിനോദിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. നിയമസഭയിൽ നിന്ന് ഓവർടൈം ഡ്യൂട്ടി അലവൻസായി 85,400 രൂപ വ്യാജ രേഖയുണ്ടാക്കി തട്ടിയ കേസിലാണ് അറസ്റ്റ്. എംഎൽഎയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് പണം തട്ടിയത്. മസൂദിനെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് അറസ്റ്റ്. 2021 – 2024 കാലയളവിലാണ് മസൂദ് തട്ടിപ്പ് നടത്തിയിരുന്നത്.
നിയമസഭയിൽ നിന്നും എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി
