Untitled design 2026 07 10T103016.997

സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ പേര് നൽകി. പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളം ഇനിമുതൽ പ്രസിഡൻ്റ് ഡോണാൾഡ് ജെ ട്രംപ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് അറിയപ്പെടും. പേരുമാറ്റം സംബന്ധിച്ചു ഫ്ലോറിഡ ​ഗവർണർ റോൺ ഡിസാന്റിസ് ഈ വർഷം ആ​ദ്യം ഒപ്പുവെച്ച നിയമനി‍ർമ്മാണമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. പ്രസിഡന്റ് ട്രംപിനോടുള്ള ആദരസൂചകമായാണ് സംസ്ഥാന ഭരണകൂടം വിമാനത്താവളത്തിന് ട്രംപിൻ്റെ പേര് നൽകാൻ തീരുമാനിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *