കള്ളത്തിന്റേയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തുവെന്നും ദില്ലിയുടെ ഹൃദയത്തിൽ മോദിയെന്നും അമിത് ഷാ. ദില്ലി ആം ആദ്മി പാർട്ടി മുക്തമാക്കാൻ ദില്ലിയിലെ ജനങ്ങൾ പരിശ്രമിച്ചുവെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഇതൊരു പാഠമായിരിക്കുമെന്നും ദില്ലിയിൽ വികസനത്തിന്റേയും വിശ്വാസത്തിന്റേയും പുതിയ തുടക്കമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
ദില്ലിയുടെ ഹൃദയത്തിൽ മോദിയെന്ന് അമിത് ഷാ
