എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്നും ഭൂമി തരംമാറ്റൽ അനുമതി നിഷേധിച്ചത് സിപിഐ എതിർപ്പായി കാണുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്നും തടസമായ ഘടകങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ച ചെയ്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ടോളിനോട് യോജിപ്പില്ലെന്നും കിഫ്ബി വഴി 90,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയതെന്നും കടം വീട്ടി തീർക്കാൻ കൃത്യമായ പദ്ധതികൾ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്ന് എം വി ഗോവിന്ദൻ
