ദില്ലിയില്‍ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതില്‍ സന്തോഷം പങ്കുവെച്ച് കെ സുരേന്ദ്രന്. കാലം കരുതിവെച്ച കാവ്യനീതിയെന്നും രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ കാപട്യക്കാരനെ ഒരു ജനത തിരിച്ചറിയാൻ പതിനഞ്ചുവർഷമെടുത്തു എന്നുള്ളത് ജനാധിപത്യത്തിന്റെ ദൗർബ്ബല്യമായി കണക്കാക്കുന്നവരുണ്ടാവുമെന്നും ദില്ലിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല അർബ്ബൻ നക്സലുകളും കൾച്ചറൽ മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ളാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണെന്നും സുരേന്ദ്രൻ സമൂഹമാധ്യമത്തില്‍ കുറിച്ചു.
കാലം കരുതിവെച്ച കാവ്യനീതിയെന്ന് കെ സുരേന്ദ്രന്
