സംസ്ഥാനത്ത് യു ഡി എഫിന് അനുകൂല തരംഗമെന്ന് എം എം ഹസന്. പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും എതിരെയുള്ള തരംഗമാണ് കാണുന്നത്. ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്നത് യു ഡി എഫിന്റെ ഗ്യാരന്റിയാണ്. ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിക്കും ഇന്ത്യാമുന്നണിക്കും അനുകൂലമായ തരംഗമാണ്. കെ പി സി സി മാധ്യമ സമിതിയുടെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.