ബിജെപിക്കെതിരെ തുറന്നടിച്ച് കെ സുധാകരൻ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെ തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് തുറന്നടിച്ചു.തന്നെ അറിയുന്നവര്‍ ബിജെപിയിലേക്ക് പോകുന്നതിന് താനാണോ ഉത്തരവാദിയെന്ന് അദ്ദേഹം ചോദിച്ചു. ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് ഞാൻ എന്ത് പിഴച്ചു?. എനിക്ക് നല്ലൊരു പട്ടിയുണ്ട്, ബ്രൂണോ എന്നാണ് പേര്.അത് പോലും ബിജെപിയിലേക്ക് പോകില്ല എന്ന് അദ്ദേഹം പരിഹസിച്ചു . ഒമ്പതാം വയസ് മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് ഞാൻ. എനിക്കറിയാം ആരെ എതിര്‍ക്കണം ആരെ അനുകൂലിക്കണമെന്നും അദ്ദേഹം പറഞ്ഞു .