തമിഴ്നാട്ടിൽ ഡിഎംകെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗവര്ണര് ആര്എൻ രവിക്ക് കത്തയച്ചു. എന്നാൽ രാവിലെ ദില്ലിക്ക് പോകുമെന്ന് ഗവര്ണര് ആര്എൻ രവി വാര്ത്താക്കുറിപ്പ് ഇറക്കി. അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായിരുന്ന മുൻ മന്ത്രി പൊന്മുടിയുടെ സത്യപ്രതിജ്ഞ നാളെ നടത്തണമെന്നായിരുന്നു സ്റ്റാലിന്റെ ആവശ്യം. ദില്ലിക്ക് പോകുന്ന ഗവര്ണര് ശനിയാഴ്ചയേ മടങ്ങൂവെന്നാണ് അറിയിച്ചിരിക്കുന്നത്.
മുൻ മന്ത്രി കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന് എംകെ സ്റ്റാലിൻ
