എറണാകുളത്തെ കുണ്ടന്നൂര്‍ തേവര മേല്‍പ്പാലം അറ്റക്കുറ്റപണിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി. അറ്റക്കുറ്റപണിയില് അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ശരിയായ രീതിയില്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ അറ്റക്കുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി.
കുണ്ടന്നൂർ തേവര മേല്‍പ്പാലം അറ്റക്കുറ്റപണിയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കാൻ മന്ത്രിയുടെ നിർദേശം
