കർണാടകയിലെ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരുന്നു. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും. അർജുനെ കണ്ടെത്തുന്നതിനായി അത്യാധുനിക സ്കാനർ ഇന്ന് ഷിരൂരിലെത്തിക്കും. കഴിഞ്ഞവർഷത്തെ സിക്കിം പ്രളയത്തില്‍ തെരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വൻസി സ്കാനർ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്. അതോടൊപ്പം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തിയുണ്ടെന്ന് അർജുന്റെ ബന്ധു വ്യക്തമാക്കി. സന്നദ്ധ പ്രവർത്തകരെ ഇനി രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും, പുഴയിലെ പരിശോധനയിൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയുക നാവിക സേന അടക്കമുള്ളവർക്കാണെന്നും അദ്ദേഹം പറഞ്ഞു.
അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരുന്നു
