ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങൾ സംസ്ഥാനങ്ങൾക്ക് ലഭിക്കണമെന്നും, ഫിനാൻസ് കമ്മീഷൻ ഗ്രാൻഡ് സംസ്ഥാനങ്ങൾക്ക് കിട്ടേണ്ടതാണ് എന്നും മന്ത്രി വീണ ജോർജ്. 2025 ഓടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മന്ത്രി പറഞ്ഞു.രണ്ടാഴ്ച മുന്‍പ് പുറത്ത് വന്ന നീതി ആയോഗിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണ് എന്നാണ്. ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍, മുന്‍പ് രണ്ട് ശതമാനത്തിനടുത്തായിരുന്ന ദരിദ്രരുടെ എണ്ണം ഇപ്പോൾ 0.4 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങൾ സംസ്ഥാനങ്ങൾക്ക് ലഭിക്കണമെന്ന് മന്ത്രി വീണ ജോർജ്
