മാത്യു കുഴൽനാടന്റെ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ആരോപണം ഉണ്ടയുള്ള വെടി തന്നെയാണെന്നും, എന്നാലത് യുഡിഎഫിന് എതിരാണെന്നും മന്ത്രി പി രാജീവ്. 2002 ലാണ് മൈനിംഗ് സ്വകാര്യ കമ്പനിക്ക് കൊടുക്കാമെന്ന് ആദ്യം ഉത്തരവ് ഇറങ്ങുന്നത്. ജോയ്ന്റ് വെഞ്ചർ കമ്പനികൾക്ക് നൽകാമെന്ന തുടർ ഉത്തരവ് 2003 ലും ഇറക്കി. 2004 ൽ യുപിഎ സർക്കാർ ക്ലിയറൻസ് കിട്ടിയ ശേഷമാണ് സർവെ നമ്പറുകൾ സഹിതം പാട്ടം നൽകുന്നത്. ജനകീയ പ്രതിഷേധത്തെ തുടർന്ന് പാരിസ്ഥിതിക പഠനം വരെ നിർത്തി വച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ കമ്പനി കോടതിയിൽ പോയി. എന്നാൽ അനുമതി നിഷേധിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. തുടർന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിച്ച ശേഷമാണ് ലൈസൻസ് അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാസപ്പടി ഇടപാടിൽ നടന്നത് അഴിമതിയാണെന്നും മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും മാത്യു കുഴൽ നാടൻ ആരോപിച്ചിരുന്നു.
മാത്യു കുഴൽനാടന്റെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ആരോപണം യുഡിഎഫിന് എതിരാണെന്ന് മന്ത്രി പി രാജീവ്
