സംസ്ഥാനത്തെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ഒരേ സമയം പട്ടയങ്ങള് വിതരണം ചെയ്യുമെന്ന് മന്ത്രി കെ രാജന്. എല്ലാവര്ക്കും ഭൂമി ഉറപ്പാക്കുന്ന ശ്രദ്ധേയമായ നടപടിക്രമങ്ങളിലേക്ക് റവന്യൂ വകുപ്പ് കടക്കുകയാണെന്നും, രണ്ടര വര്ഷം കൊണ്ട് ഒന്നരലക്ഷം പട്ടയങ്ങള് വിതരണം ചെയ്യാന് സര്ക്കാരിന് സാധിച്ചു. ഭൂരഹിതരിതില്ലാത്ത കേരളം എന്ന സ്വപ്നം വിദൂരമല്ല. മലയോര മേഖലയിലെ പട്ടയങ്ങള്ക്ക് വേണ്ടി ലഭ്യമായ എല്ലാ ഭൂമിയും നല്കാനുള്ള നടപടികള് സ്വീകരിച്ചു വരുന്നുവെന്നും സംസ്ഥാനതല പട്ടയമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ഭൂരഹിതരായ ഓരോ മനുഷ്യര്ക്കും പട്ടയം ഉറപ്പാക്കാനാണ് സര്ക്കാര് ലക്ഷ്യമെന്ന് മന്ത്രി കെ രാജന്
