മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിന് അഞ്ച് തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് കാണിച്ച് ദില്ലി റോസ് അവന്യൂ കോടതിയിൽ ഇഡിയുടെ പരാതി. അതോടൊപ്പം ബിജെപിയിൽ ചേരാൻ ചിലർ നിർബന്ധിക്കുന്നതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. എന്ത് ഗൂഢാലോചന നടത്തിയാലും താൻ ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും, മുട്ടു മടക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു. വിവിധ കേസുകളിൽ ആംആദ്മി പാർട്ടിക്കെതിരെ ഇഡിയും ദില്ലി പോലീസും നടപടികൾ കടുപ്പിച്ചതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ വെളിപ്പെടുത്തൽ.
ബിജെപിയിൽ ചേരാൻ ചിലർ നിർബന്ധിക്കുന്നതായി അരവിന്ദ് കെജ്രിവാൾ
