ഗ്യാൻ വ്യാപി പള്ളിയിൽ പൂജ നടത്താൻ നൽകിയ അനുമതി മത സൗഹാർദത്തിൻ്റെ കടക്കൽ കത്തി വക്കുന്നതാവരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. നിയമസംവിധാനങ്ങൾ ഉപയോഗിച്ച് ഇങ്ങനെ പ്രയാസങ്ങൾ ഉണ്ടാക്കുമ്പോൾ അതിനെതിരെ എങ്ങനെ നിൽക്കാം എന്ന് സമസ്ത ആലോചിക്കുന്നു. വർഗീയ പ്രശ്നങ്ങളോ ഭിന്നിപ്പിക്കലോ സമസ്തയുടെ നിലപാടല്ലെന്നും, മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്ന വിധിയാണുണ്ടായതെന്നും, മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
ഗ്യാൻ വ്യാപിയിൽ പൂജ നടത്താൻ നൽകിയ അനുമതി മത സൗഹാർദത്തിൻ്റെ കടക്കൽ കത്തി വക്കുന്നതാവരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
