മോദി സർക്കാരിന്റെ നയങ്ങൾ ന്യൂനപക്ഷങ്ങളെയും വനിതകളെയുമാണ് കൂടുതൽ ബാധിച്ചതെന്ന് എ ഐ സി സി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് മഹാജന സഭ തൃശൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ, പൊതു സഹകരണ മേഖലകൾ ഒന്നിച്ചു പ്രവൃത്തിക്കുന്ന സമ്പദ്ഘടനയാണ് നെഹ്റു വിഭാവനം ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങൾ ദശലക്ഷങ്ങൾക്ക് തൊഴിൽ നൽകി. പിന്നാക്ക, ദലിത് വിഭാഗങ്ങൾക്ക് തൊഴിലിലൂടെ മുന്നോട്ടുവരാനായി. എന്നാൽ മോദി സ്വകാര്യ മേഖലയെ പരിലാളിക്കുന്നു. മറ്റ് മേഖലകളെ സ്വാഭാവിക മരണത്തിന് വിട്ടു കൊടുത്തു. പൊതുമേഖലയ്ക്ക് തളർച്ചയുണ്ടായാൽ തിരികെയെത്തിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ മോദി പൊതുമേഖലയെ തകർക്കുകയും സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഏതാനും സ്വകാര്യ മുതലാളിമാരെ പരിലാളിക്കുന്നു. തൊഴിലില്ലായ്മ കൂടി കൂടുമ്പോൾ സാധാരണക്കാരുടെ ഭരണം മോദി ഭരണത്തിൽ ദുരിതപൂർണമാകുന്നു. മതത്തിന്റെ പേരിൽ വോട്ടു വാങ്ങാനെത്തുന്നവർ സ്ത്രീ വിരുദ്ധരാണെന്ന് സഹോദരിമാർ തിരിച്ചറിയണമെന്നും, വോട്ട് ചോദിക്കുന്നത് കോൺഗ്രസിനു വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ചോദിക്കുന്നത് കോൺഗ്രസിനു വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണെന്ന് ഖാർഗെ
