Untitled design 2026 06 12T153737.935
മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ എംപി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ കോൺ​ഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി തള്ളി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഹർജിയായി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. ജസ്റ്റിസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. മനു അഭിഷേക് സിങ്‍വിയാണ് മീനാക്ഷിക്ക് വേണ്ടി ഹാജരായത്. സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളതെന്നും അത്തരമൊരു സാഹചര്യം നിലനിൽക്കെ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *