പിഎം ശ്രീ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വാങ്ങിയിരുന്നു എന്ന വാദം തെറ്റെന്ന് വ്യക്തമാക്കി കേന്ദ്ര രേഖകൾ. പിഎംശ്രീ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രസർക്കാർ നൽകിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പറയുന്നു. പിഎം ശ്രീയിൽ സ്കൂളുകളുടെ പട്ടിക കേരളം നൽകിയാലേ ഫണ്ട് അനുവദിക്കാനാവൂവെന്നും വിദ്യാഭ്യാസ മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു. അതേസമയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പരിഗണിക്കും.
പിഎം ശ്രീ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വാങ്ങിയിരുന്നു എന്ന വാദം തെറ്റെന്ന് കേന്ദ്ര രേഖകൾ
