വിദേശത്തുനിന്നും കേരളത്തിലേക്ക് അമീബിക് മസ്തിഷ്കജ്വരത്തിന് മരുന്നെത്തിച്ചു. ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ ജർമ്മനിയിൽ നിന്നാണ് എത്തിച്ചത്. കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് മരുന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. 56 മരുന്നുകളുള്ള ഒരു ബോക്സിന് 3,19,000 രൂപയാണ് വില. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കൂടുതൽ മരുന്നുകൾ വരുംദിവസങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികളും ശക്തമാക്കി.
വിദേശത്തുനിന്നും കേരളത്തിലേക്ക് അമീബിക് മസ്തിഷ്കജ്വരത്തിന് മരുന്നെത്തിച്ചു
