ഉത്തരാഖണ്ഡിൽ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപം വൻ ഹിമപാതം. ഹിമപാതത്തെ തുടര്‍ന്ന് 57 തൊഴിലാളികളാണ് കുടുങ്ങിയത് ഇതിൽ 16 പേരെ രക്ഷപ്പെടുത്തി. നിലവിൽ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്. ബിആര്‍എസിന്റെ ക്യാമ്പുകള്‍ക്ക് മുകളിലേക്കാണ് മഞ്ഞിടിഞ്ഞുവീണത്. ക്യാമ്പുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. വലിയ രീതിയിൽ മഞ്ഞ് നീക്കം ചെയ്തുവേണം തൊഴിലാളികളെ പുറത്തെടുക്കാനെന്നാണ് റിപ്പോർട്.
ഉത്തരാഖണ്ഡിൽ വൻ ഹിമപാതം
