ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. എഡിജിപി എം.ആർ.അജിത് കുമാറാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. വളരെയധികം പ്രശംസ നേടിയ പദ്ധതിയാണ് പുണ്യം പൂങ്കാവനം പദ്ധതി എന്നാൽ, 2021ലാണ് പദ്ധതിയുടെ പേരിൽ പലരും പണം പിരിക്കുന്നുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഇൻറലിജന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഹൈക്കോടതി റിപ്പോര്‍ട്ട് തേടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. പണവും മറ്റും പിരിച്ച് ഭക്തരെ വഞ്ചിക്കരുതെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ.
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
