കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ വന്യമൃഗ ശല്യം തുടർന്നാൽ വെടി വച്ച് കൊല്ലുമെന്നും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനും ഇടപെടാൻ വരേണ്ടെന്നും താമരശ്ശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിൽ. മലയോര മേഖലയിലെ ഭരണം ഏറ്റെടുക്കാൻ മടിയില്ലെന്നും അതിനുള്ള സംവിധാനവും ശക്തിയും ഞങ്ങൾക്ക് ഉണ്ടെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി. അതോടൊപ്പം നിഷ്ക്രിയമായ ഭരണകൂടമാണ് നാട്ടിലുള്ളതെന്നും, ഇത് വന്യമൃഗ ആക്രമണത്തേക്കാൾ ഭീതി ജനകമാണെന്നും ഇടുക്കി രൂപതയും കുറ്റപ്പെടുത്തി. ഇത്രയേറെ പേർ കൊല്ലപ്പെട്ടിട്ടും ഒന്നും മിണ്ടാത്ത വനംമന്ത്രി അപമാനകരമാണെന്നും ആവശ്യമെങ്കിൽ കർഷകർക്കൊപ്പം സമരത്തിനിറങ്ങുമെന്ന് ഇടുക്കി രൂപതയും വ്യക്തമാക്കി.
വന്യമൃഗ ശല്യം തുടർന്നാൽ വെടി വച്ച് കൊല്ലുമെന്ന് മാർ റമജിയോസ് ഇഞ്ചനാനിയിൽ
