ഡ്രൈവിംഗ് ടെസ്റ്റ് 50 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍. സാധാരണ 100 മുതല്‍ 180 പേര്‍ക്കാണ് ഒരു ദിവസം ടെസ്റ്റ് നടത്തുന്നത്. ഇത് 50 ആയി ചുരുക്കുമ്പോള്‍ ആരെ ഒഴിവാക്കും, അതിന് എന്ത് മാനദണ്ഡം, ഒഴിവാക്കുന്നവര്‍ക്ക് പുതിയ തീയതി എങ്ങനെ നൽകും എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരുടെ സംശയങ്ങൾ. 86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലും പ്രതിഷേധം നടത്താനും ലേണേഴ്സ് ലൈസന്‍സ് ഫീ ഒരാഴ്ചത്തേക്ക് അടയ്ക്കേണ്ടെന്നുമാണ് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ തീരുമാനം.
പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂള്‍ ഉടമകൾ
