മഞ്ചേരി മെഡിക്കല്‍ കോളേജിന് മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായി മുസ്കാന് സര്ട്ടിഫിക്കേഷന് ലഭിച്ചു. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്കാന് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്കാൻ അംഗീകാരം
