സംസ്ഥാന സ്കൂള്‍ കായികമേളയിൽ തുടര്‍ച്ചയായ രണ്ടാം തവണയും 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം. 20 പോയിന്‍റിന്‍റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400 മീറ്ററിൽ പാലക്കാടിന്‍റെ കുതിപ്പായിരുന്നു. വടവന്നൂര്‍ സ്കൂളിലെ താരങ്ങളുടെ മികവിൽ പാലക്കാട് 3 പോയിന്‍റിന്‍റെ ലീഡിലേക്കെത്തി. എന്നാൽ റിലേ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു. പാലക്കാടിനെ മറികടന്ന് കിരീടനേട്ടത്തിലേക്ക് എത്താൻ മലപ്പുറത്തിന് കഴിഞ്ഞു. മീറ്റിൽ ഒരു മത്സരം കൂടി പൂര്‍ത്തിയാകാനുണ്ട്. എന്നാൽ ആ മത്സരഫലം എന്തായാലും മലപ്പുറത്തിന്‍റെ കിരീടനേട്ടത്തെ ബാധിക്കില്ല. പാലക്കാടിന് 205 പോയിന്‍റ് മാത്രമാണുള്ളത്.
236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം
