സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്നും ജാതി, മതം എന്നിവയെ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിലെത്താനാണ് പിണറായി വിജയന്‍റെ ശ്രമമെന്ന ആരോപണവുമായി പിവി അൻവര്‍. ഇടതുപക്ഷം മതേതരത്വവും തൊഴിലാളി സമീപനവും കൈവിട്ടുവെന്നും, യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയം മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണെന്നും അൻവർ പറഞ്ഞു. അയ്യപ്പ സംഗമത്തിൽ യഥാർത്ഥ ഭക്തർ പങ്കടുത്തില്ല. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരാണ് സംഗമത്തിൽ പങ്കെടുത്തത്. വെള്ളാപ്പള്ളി നടേശന് മലപ്പുറത്തെയും കോട്ടയത്തെയും വർഗീയമായി ചിത്രീകരിച്ച ആളാണ്. 35 വർഷം എസ്എൻഡിപിയെ നയിച്ച വെള്ളാപ്പള്ളിക്ക് ആ […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 23, ചൊവ്വാഴ്ച
◾https://dailynewslive.in/ ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചത് കണ്ടെത്തുന്നതിനായി കസ്റ്റംസ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നു. രാജ്യ വ്യാപകമായി നടത്തുന്ന ഈ നീക്കത്തിന് ഓപ്പറേഷന്‍ നുംഖോര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതില്‍ കേരളത്തില്‍ എത്രയെണ്ണം ഉണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരുകയാണ്. പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് നിന്ന് 20ഓളം ആഡംബര എസ്യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. […]
സെപ്റ്റംബറിലെ പെൻഷനുകളുടെ വിതരണം 25 മുതൽ ആരംഭിക്കും
സെപ്റ്റംബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യുന്നതിനായി 841 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസം 25 മുതൽ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24. 21 […]
കത്തിക്കയറി സ്വര്‍ണവില 84,000ലേക്ക്!
റെക്കോഡ് ഭേദിച്ച് സ്വര്‍ണവിലയുടെ മുന്നേറ്റം തുടരുന്നു. ഇന്ന് 83,000 കടന്ന് 84,000ലേക്ക് അടുത്തിരിക്കുകയാണ് സ്വര്‍ണവില. പവന് 920 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 83,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 115 രൂപയാണ് വര്‍ധിച്ചത്. 10,480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 680 രൂപയാണ് വര്‍ധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില […]
ഗൂഗ്ള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓഫ് ചെയ്യരുത്!
ഗൂഗ്ള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓഫ് ചെയ്യരുത്. ഇത് ഡ്രൈവിങ് കൂടുതല്‍ സങ്കീര്‍ണമാക്കും. സ്‌ക്രീനില്‍ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകള്‍, ട്രാഫിക് അലര്‍ട്ടുകള്‍ എന്നിവ പോലുള്ള നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ഡ്രൈവിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വോയ്സ് നാവിഗേഷന്‍ അനുവദിക്കുന്നു. ശരിയായി മൗണ്ട് ചെയ്യാത്ത ഡിവൈസുകളിലെ മാപ്പ് നിരന്തരം പരിശോധിക്കുന്നതിന് നിങ്ങളുടെ കൈകള്‍ പലപ്പോഴും സ്റ്റിയറിങ് വീലില്‍ നിന്ന് എടുക്കേണ്ടി വരുന്നു. നാവിഗേഷന്‍ ആപിലെ ഓഡിയോ സന്ദേശങ്ങളെ ആശ്രയിക്കുന്നത് വഴി ഇത് കുറക്കാന്‍ സാധിക്കും. നാവിഗേഷന്‍ ഡിവൈസുകള്‍ […]
പവന് കല്യാന്‍ നായകനായ ‘ഒജി’ ട്രെയിലര്‍
‘സാഹോ’ എന്ന പ്രഭാസ് ചിത്രത്തിനുശേഷം പവന്‍ കല്യാണിനെ നായകനാക്കി സുജീത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ഒജി’ ട്രെയിലര്‍ എത്തി. തമന്‍ ആണ് സംഗീതം. ഇമ്രാന്‍ ഹാഷ്മി വില്ലനായി എത്തുന്നു. പ്രകാശ് രാജ്, ഹരീഷ് ഉത്തമന്‍, അര്‍ജുന്‍ ദാസ്, പ്രിയങ്ക മോഹന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം […]
വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം കീര്‍ത്തി സുരേഷ്
തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഹുഭാഷാ ചിത്രം വരുന്നു. രാജ വാരു റാണി ഗാരു, റൗഡി ജനാര്‍ദ്ദന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള രവി കിരണ്‍ കോലയാണ് പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. നേരത്തെ കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടിയില്‍ വിജയ് ദേവരകൊണ്ട അഭിനിച്ചിരുന്നെങ്കിലും ഇരുവരും ഒരുമിച്ച് എത്തുന്ന രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ഡ്രാമയാണ് പുതിയ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറില്‍ ചിത്രീകരണം […]
റെക്കോഡ് വില്‍പ്പന നടത്തി കാര്‍ കമ്പനികള്‍
ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിവസം നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണത്തില്‍ കോളടിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍. തിങ്കളാഴ്ച പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയും ടാറ്റ മോട്ടോഴ്സും റെക്കോഡ് വില്‍പ്പനയാണ് നടത്തിയത്. മാരുതി ഏകദേശം 30,000 കാറുകള്‍ ഡെലിവര്‍ ചെയ്തു. തിങ്കളാഴ്ച കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മാരുതിക്ക് 80,000 എന്‍ക്വയറികളാണ് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതികരണമാണിത്. നവരാത്രിയുടെ ആദ്യ ദിവസം ഹ്യുണ്ടായ് ഏകദേശം 11,000 ഡീലര്‍ ബില്ലിങ്ങുകളാണ് […]
കേരളത്തനിമകള്‍
നമ്മുടെ നാടിന്റെറെ ഋതുശോഭകളിലൂടെ, കേരളത്തെ കേളേമാക്കുന്ന തനിമകളിലൂടെ ഒരു സസ്യശാസ്ത്രാധ്യാപകന്‍ നടത്തുന്ന യാത്രയാണിത്. കരയും കടലും കുളവും കായലും കാടും ഒക്കെ ഈ സഞ്ചാരിയില്‍ ഭൂതകാലക്കുളിരോടെ നിറയുന്നു കണ്ണാന്തളിയും കാലവര്‍ഷവും കാവും കാക്കയും കരിവീരനുമൊക്കെ ദേശസുകൃതങ്ങളായി ഈ യാത്രികനെ ഗൃഹാതുരനാക്കുന്നു. ‘കേരളത്തനിമകള്‍’. വി യു രാധാകൃഷ്ണന്‍. എച്ച്&സി ബുക്‌സ്. വില 171 രൂപ.
കരള്‍ രോഗികള്‍ക്ക് രാത്രിയില്‍ ഉറക്കം തടസ്സപ്പെടാം
കരള്‍ രോഗികളില്‍ പ്രധാനമായും കണ്ടുവരുന്ന ഒരു ലക്ഷണമാണ് രാത്രിയിലെ ഉറക്കക്കുറവും ഉറക്കം നിലനിര്‍ത്താനുള്ള ബുദ്ധിമുട്ടുകളും. പകല്‍ സമയത്ത് ഇവര്‍ക്ക് അമിതമായ ഉറക്കം അനുഭവപ്പെടുകയും ചെയ്യാം. ഇത് തിരിച്ചും സംഭവിക്കാം. അതായത്, അമിതമായി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കാം. കരള്‍ രോഗികളില്‍ ഉറക്കം കുറയാനുള്ള ഘടകങ്ങളായി പറയുന്ന ഒരു കാരണം ഹെപ്പാറ്റിക് എന്‍സെഫലോപ്പതിയാണ്. കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടാതാവുകയും തലച്ചോറില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നതാണ് ഈ അവസ്ഥ. കരള്‍ രോഗമുള്ളവര്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള […]
