‘സാഹോ’ എന്ന പ്രഭാസ് ചിത്രത്തിനുശേഷം പവന്‍ കല്യാണിനെ നായകനാക്കി സുജീത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ഒജി’ ട്രെയിലര്‍ എത്തി. തമന്‍ ആണ് സംഗീതം. ഇമ്രാന്‍ ഹാഷ്മി വില്ലനായി എത്തുന്നു. പ്രകാശ് രാജ്, ഹരീഷ് ഉത്തമന്‍, അര്‍ജുന്‍ ദാസ്, പ്രിയങ്ക മോഹന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ചിത്രം ഈ വര്‍ഷം സെപ്തംബര്‍ 25 ന് തിയറ്ററിലെത്തും. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. രവി കെ. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നവീന്‍ നൂലി എഡിറ്റിങ്, എ.എസ്. പ്രകാശ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയില്‍ ‘ഒജാസ് ഗംഭീര’ എന്ന ‘ഒജിയായി’ പവന്‍ കല്യാണ്‍ എത്തുന്നു.
പവന്‍ കല്യാന് നായകനായ ‘ഒജി’ ട്രെയിലര്‍
