Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കരൂരിലെ ദുരന്തഭൂമി സന്ദർശിക്കാൻ അനുമതി തേടി വിജയ് ഹൈക്കോടതിയെ സമീപിച്ചു

കരൂരിലെ ദുരന്തഭൂമി സന്ദർശിക്കാൻ അനുമതി തേടി വിജയ് ഹൈക്കോടതിയെ സമീപിച്ചു. സന്ദർശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നിൽക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂർ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയാണ് ആസൂത്രകൻ എന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. അതേസമയം കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണെന്ന് റിപ്പോർട്ട്. വിജയ് അസുഖബാധിതൻ ആണെന്നും രോഗം ഉടൻ ഭേദമാവട്ടെ എന്നും ബിജെപി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാടുകൾ ഇനി മുതൽ ഓൺലൈനായി ബുക്ക് ചെയ്യാം

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുങ്ങുന്നു. ആദ്യപടിയായ കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ധന മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. മൊഡ്യൂൾ പ്രവർത്തന ക്ഷമമായി ഒരു മാസത്തിന് ശേഷം വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തുന്നത്. ആറുമാസത്തിനകം ദേവസ്വം ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിലും സൗകര്യം ലഭ്യമാകും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മലപ്പുറത്ത് മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. 3 പേരും 4 ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്നും വണ്ടൂരിലെത്തിയവരാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനവും വീടുകൾ കയറി ബോധവത്ക്കരണവും ആരംഭിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 29, തിങ്കളാഴ്ച

◾https://dailynewslive.in/ ശബരിമലയിലെ സ്വര്‍ണത്തിന് കണക്കില്ല, രേഖയുമില്ല; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സ്വര്‍ണപീഠവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ഇന്ന് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ളതായി കോടതി വ്യക്തമാക്കി. അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്ട്രോങ്റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കണം, ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ […]

Posted inബിസിനസ്സ്

സര്‍വകാല റെക്കോഡില്‍ സ്വര്‍ണവും വെള്ളിയും

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 10,670 രൂപയായി. പവന് 680 രൂപ വര്‍ധിച്ച് 85,360 രൂപയിലാണ് ഇന്നത്തെ വ്യാപാരം. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും ഉയര്‍ന്ന വിലയാണിത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 8,775 രൂപയിലെത്തി. 14 കാരറ്റിന് 6,815 രൂപയും 9 കാരറ്റിന് 4,400 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയും കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 6 […]

Posted inടെക്നോളജി

വാട്സാപ്പിനെ മറികടന്ന് അറട്ടൈ

ഒരു ഇന്ത്യന്‍ നിര്‍മിത മെസേജിംഗ് ആപ്പ് വാട്സാപ്പിനെ മറികടന്നിരിക്കുന്നു. ശ്രീധര്‍ വെമ്പു നേതൃത്വം നല്‍കുന്ന സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ച ‘അറട്ടൈ’ എന്ന മെസേജിംഗ് ആപ്പില്‍ ജോയിന്‍ ചെയ്തവരുടെ എണ്ണം വെറും മൂന്ന് ദിവസം കൊണ്ട് 3,000ത്തില്‍ നിന്ന് മൂന്നര ലക്ഷത്തില്‍ എത്തി. 100 ശതമാനമാണ് വര്‍ധന. വാട്സാപ്പ് ഉള്‍പ്പെടെയുള്ളവയെ മറികടന്നാണ് ഈ നേട്ടം. സോഹോ കോര്‍പ്പറേഷന്‍ എക്സിലൂടെയാണ് ഈ നേട്ടത്തെ കുറിച്ച് അറിയിച്ചത്. രാജ്യം സ്വദേശിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴാണ് അറട്ടെയുടെ ഈ വിജയം. ടെക്സ്റ്റ്, ഇമേജ്, വീഡിയോ ഷെയറിംഗ്, […]

Posted inവിനോദം

‘കാന്താര ചാപ്റ്റര്‍ 1’ സിനിമയിലെ ഗാനമെത്തി

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ‘കാന്താര ചാപ്റ്റര്‍ 1’ സിനിമയുടെ ഗാനം റിലീസ് ചെയ്തു. ബ്രഹ്മകലാഷ എന്ന ഗാനത്തിന്റെ മലയാളം വെര്‍ഷന്‍ ആലപിച്ചിരിക്കുന്നത് ഹരിശങ്കര്‍ ആണ്. സന്തോഷ് വര്‍മ വരികള്‍ എഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അജനീഷ് ലോക്‌നാഥ് ആണ്. പരമശിവനെ പാടിപ്പുകഴ്ത്തുന്ന ഈ ഗാനം ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കാന്താര ചാപ്റ്റര്‍ 1ന്റെ നോര്‍ത്ത് ഇന്ത്യന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രം ഒക്ടോബര്‍ 2ന് തിയറ്ററുകളില്‍ എത്തും. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കന്നഡ, […]

Posted inവിനോദം

പാ. രഞ്ജിത്ത് സിനിമയുടെ ആദ്യ ടീസര്‍

‘തങ്കലാനു’ ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ആദ്യ ടീസര്‍ എത്തി. നടന്‍ വി.ആര്‍. ദിനേശിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്. ആര്യ നായകനാകുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ശോഭിത ധുലിപാല, കാളിയരസന്‍, മീം ഗോപി, ഗുരു സോമസുന്ദരം, ഷബീര്‍ കല്ലറയ്ക്കല്‍, ജോണ്‍ വിജയ്, സായി ധീന, ആനന്ദ് സാമി, ഹരീഷ് ഉത്തമന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംഗീതം ജി.വി. പ്രകാശ് കുമാര്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സ്റ്റണ്ട് കോര്‍ഡിനേറ്ററായ മോഹന്‍രാജ് (52) […]

Posted inപുസ്തകങ്ങൾ

നാട്ടുവഴികള്‍ നാട്ടഴകുകള്‍

നമ്മുടെ നാടിന്റെ ബഹുസ്വരമായ സംസ്‌കൃതിയെ നിര്‍വ്വചിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങള്‍. സ്വതന്ത്രമായ അന്വേഷണത്തിലൂടെ വികസിച്ചുവരുന്ന ഇവയില്‍ കല, സാഹിത്യം, വ്യക്തികള്‍, സംസ്‌കാരം, പ്രത്യയശാസ്ത്രം, സൗന്ദര്യബോധം, ഓര്‍മ്മകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്നു. പല കാലങ്ങളിലായി മാതൃഭൂമി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. മലയാളദേശത്തിന്റെ തനിമയാര്‍ന്ന നാട്ടുവഴികളും നാട്ടുസൗന്ദര്യവും തെളിയുന്ന സാംസ്‌കാരികയാത്ര. ‘നാട്ടുവഴികള്‍ നാട്ടഴകുകള്‍’. ആലങ്കോട് ലീലാകൃഷ്ണന്‍. മാതൃഭൂമി. വില 272 രൂപ.  

Posted inഓട്ടോമോട്ടീവ്

ടാറ്റ നെക്സോണിന് 14 ലക്ഷം രൂപ മാത്രം!

ജിഎസ്ടി ഇളവുകള്‍ വഴി 1.55 ലക്ഷവും ഉത്സവകാല പ്രത്യേക ഓഫര്‍ വഴി 45,000 രൂപയും കുറഞ്ഞതോടെ രണ്ടു ലക്ഷത്തിലേറെ രൂപ കുറഞ്ഞ മോഡലായി ടാറ്റ നെക്സോണ്‍ മാറി. ടാറ്റ നെക്സോണിന് ഇപ്പോഴുള്ളത് 14 ലക്ഷം രൂപ മാത്രം. ഹ്യുണ്ടേയ് വെന്യു 1.33 ലക്ഷം രൂപയും കിയ സോണറ്റ് 1.86 ലക്ഷം രൂപയും മഹീന്ദ്ര ഥാര്‍ 1.35 ലക്ഷം രൂപയും കുറഞ്ഞു. ഓള്‍ട്ടോ കെ10 പല നഗരങ്ങളിലും നാലു ലക്ഷം രൂപയില്‍ കുറവു വിലക്ക് ലഭിക്കും. എസ്-പ്രസോ 2019ല്‍ […]