ഒരു ഇന്ത്യന്‍ നിര്‍മിത മെസേജിംഗ് ആപ്പ് വാട്സാപ്പിനെ മറികടന്നിരിക്കുന്നു. ശ്രീധര്‍ വെമ്പു നേതൃത്വം നല്‍കുന്ന സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ച ‘അറട്ടൈ’ എന്ന മെസേജിംഗ് ആപ്പില്‍ ജോയിന്‍ ചെയ്തവരുടെ എണ്ണം വെറും മൂന്ന് ദിവസം കൊണ്ട് 3,000ത്തില്‍ നിന്ന് മൂന്നര ലക്ഷത്തില്‍ എത്തി. 100 ശതമാനമാണ് വര്‍ധന. വാട്സാപ്പ് ഉള്‍പ്പെടെയുള്ളവയെ മറികടന്നാണ് ഈ നേട്ടം. സോഹോ കോര്‍പ്പറേഷന്‍ എക്സിലൂടെയാണ് ഈ നേട്ടത്തെ കുറിച്ച് അറിയിച്ചത്. രാജ്യം സ്വദേശിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴാണ് അറട്ടെയുടെ ഈ വിജയം. ടെക്സ്റ്റ്, ഇമേജ്, വീഡിയോ ഷെയറിംഗ്, വീഡിയോ കോളുകള്‍, സ്റ്റോറീസ് തുടങ്ങി സാധാരണ മെസേജിംഗ് ആപ്പുകള്‍ക്ക് സമാനമായ ഫീച്ചറുകളെല്ലാം അറട്ടൈയിലുണ്ട്. ഇതൊക്കെയാണെങ്കിലും വാട്സാപ്പിനെ പൂര്‍ണമായി മറികടക്കുക എന്നത് അറട്ടൈയ്ക്ക് അത്ര എളുപ്പമാകില്ല. നിലവില്‍ 50 കോടിയിലധികം പേരാണ് വാട്സാപ് ഉപയോഗിക്കുന്നത്. പലരുടെയും ഡിഫോള്‍ട്ട് ചാറ്റ് സെറ്റിംഗാണിത്.
