തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ‘കാന്താര ചാപ്റ്റര്‍ 1’ സിനിമയുടെ ഗാനം റിലീസ് ചെയ്തു. ബ്രഹ്മകലാഷ എന്ന ഗാനത്തിന്റെ മലയാളം വെര്‍ഷന്‍ ആലപിച്ചിരിക്കുന്നത് ഹരിശങ്കര്‍ ആണ്. സന്തോഷ് വര്‍മ വരികള്‍ എഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അജനീഷ് ലോക്‌നാഥ് ആണ്. പരമശിവനെ പാടിപ്പുകഴ്ത്തുന്ന ഈ ഗാനം ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കാന്താര ചാപ്റ്റര്‍ 1ന്റെ നോര്‍ത്ത് ഇന്ത്യന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രം ഒക്ടോബര്‍ 2ന് തിയറ്ററുകളില്‍ എത്തും. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളില്‍ ആണ് റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. ആദ്യ ഭാഗമായ കാന്താര തിയറ്ററുകളില്‍ എത്തിച്ചതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു.
