‘തങ്കലാനു’ ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ആദ്യ ടീസര്‍ എത്തി. നടന്‍ വി.ആര്‍. ദിനേശിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്. ആര്യ നായകനാകുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ശോഭിത ധുലിപാല, കാളിയരസന്‍, മീം ഗോപി, ഗുരു സോമസുന്ദരം, ഷബീര്‍ കല്ലറയ്ക്കല്‍, ജോണ്‍ വിജയ്, സായി ധീന, ആനന്ദ് സാമി, ഹരീഷ് ഉത്തമന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംഗീതം ജി.വി. പ്രകാശ് കുമാര്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സ്റ്റണ്ട് കോര്‍ഡിനേറ്ററായ മോഹന്‍രാജ് (52) മരണപ്പെടുന്നത്. രൂപേഷ് ഷാജിയാണ് ഛായാഗ്രഹണം. ആക്ഷന്‍ ദിലിപ് സുബ്ബരയ്യന്‍. ആര്‍ട് ഡയറക്ടര്‍ എസ്.എസ്. മൂര്‍ത്തി.
പാ. രഞ്ജിത്ത് സിനിമയുടെ ആദ്യ ടീസര്‍
