തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുങ്ങുന്നു. ആദ്യപടിയായ കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ധന മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. മൊഡ്യൂൾ പ്രവർത്തന ക്ഷമമായി ഒരു മാസത്തിന് ശേഷം വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തുന്നത്. ആറുമാസത്തിനകം ദേവസ്വം ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിലും സൗകര്യം ലഭ്യമാകും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാടുകൾ ഇനി മുതൽ ഓൺലൈനായി ബുക്ക് ചെയ്യാം
