ജിഎസ്ടി ഇളവുകള്‍ വഴി 1.55 ലക്ഷവും ഉത്സവകാല പ്രത്യേക ഓഫര്‍ വഴി 45,000 രൂപയും കുറഞ്ഞതോടെ രണ്ടു ലക്ഷത്തിലേറെ രൂപ കുറഞ്ഞ മോഡലായി ടാറ്റ നെക്സോണ്‍ മാറി. ടാറ്റ നെക്സോണിന് ഇപ്പോഴുള്ളത് 14 ലക്ഷം രൂപ മാത്രം. ഹ്യുണ്ടേയ് വെന്യു 1.33 ലക്ഷം രൂപയും കിയ സോണറ്റ് 1.86 ലക്ഷം രൂപയും മഹീന്ദ്ര ഥാര്‍ 1.35 ലക്ഷം രൂപയും കുറഞ്ഞു. ഓള്‍ട്ടോ കെ10 പല നഗരങ്ങളിലും നാലു ലക്ഷം രൂപയില്‍ കുറവു വിലക്ക് ലഭിക്കും. എസ്-പ്രസോ 2019ല്‍ പുറത്തിറക്കിയ വിലക്ക് ഈ ഉത്സവകാലത്ത് സ്വന്തമാക്കാനാവും. എക്സ്യുവി 3എക്സ്ഒ, സിറോസ്, ബൊലേറോ തുടങ്ങിയ ഡീസല്‍ മോഡലുകള്‍ക്ക് 1.86 ലക്ഷം രൂപ വരെ കുറവു ലഭിക്കും. കിയ സെല്‍റ്റോസ് എംജി ഹെക്ടര്‍ എന്നിവയ്ക്ക് രണ്ടു മുതല്‍ മൂന്നു ലക്ഷം രൂപ വരെ ഇളവുകള്‍ ലഭിക്കും. പ്രീമിയം ഇവി ഹ്യുണ്ടേയ് അയോണിക് 5വിന് പരിമിത കാലത്തേക്കെങ്കിലും അഞ്ചു ലക്ഷം രൂപ വരെ ഇളവു ലഭിക്കും. ഹ്യുണ്ടേയ് സിറ്റി(2.05 ലക്ഷം), ടാറ്റ നെക്സോണ്‍(2.2 ലക്ഷം), ഫോക്സ്വാഗണ്‍ വെര്‍ട്ടസ്(2.57 ലക്ഷം), കിയ സെല്‍റ്റോസ്(2.78 ലക്ഷം), സ്‌കോഡ കോഡിയാക്ക് (5.8 ലക്ഷം), ഫോര്‍ച്ച്യൂണര്‍ (4.5 ലക്ഷം) രൂപയുമാണ് ഇളവുകള്‍.
ടാറ്റ നെക്സോണിന് 14 ലക്ഷം രൂപ മാത്രം!
