Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. പിടിച്ചെടുത്ത സ്വർണം ആഭരണങ്ങളാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന തുടരുകയാണ്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 25, ശനിയാഴ്ച

◾https://dailynewslive.in/ അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരണം. മത്സരത്തിന്റെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് വിശദീകരണം. അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് പറയുന്നത്. ◾https://dailynewslive.in/ അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് സ്‌പോണ്‍സര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് നേതാവ് വി.ഡി സതീശന്‍. ‘മെസ്സി […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ മുന്നേറ്റം, പവന് 92,120 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രാവിലെ കൂടിയും ഉച്ചയ്ക്ക് താഴ്ന്നും കളിച്ച സ്വര്‍ണത്തിന് ഇന്ന് ഗംഭീര മുന്നേറ്റം. ഗ്രാം വില ഒറ്റയടിക്ക് 115 രൂപയും പവന്‍ വില 920 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാം വില 11,515 രൂപയും പവന്‍ വില 92,120 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9,470 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,380 രൂപയും ഒമ്പത് കാരറ്റിന് 4,730 രൂപയുമാണ് വില. ഉയര്‍ന്ന വിലയില്‍ […]

Posted inടെക്നോളജി

ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് എ.ഐ സ്മാര്‍ട്ട് ഗ്ലാസ്

പാക്കേജുകളുടെ വിതരണം വേഗത്തിലാക്കാനും ഫോണിനെ ആശ്രയിക്കുന്നത് കുറക്കാനുമായി ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് എ.ഐ സ്മാര്‍ട്ട് ഗ്ലാസ് നല്‍കാനൊരുങ്ങി ആമസോണ്‍. ഡെലിവറികള്‍ വേഗത്തിലും മികച്ച രീതിയിലും പൂര്‍ണമായും ഹാന്‍ഡ്സ്-ഫ്രീ ആയും ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാന്‍ എ.ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഗ്ലാസുകള്‍ തങ്ങള്‍ പരീക്ഷണത്തിലാണ്. ഫോണ്‍ പുറത്തെടുക്കാതെ തന്നെ പാക്കേജുകള്‍ സ്‌കാന്‍ ചെയ്യാനും ഉപഭോക്താവിനടുത്തേക്കുള്ള വഴി മനസ്സിലാക്കാനും ഡെലിവറി ചെയ്തതിന്റെ തെളിവുകള്‍ രേഖപ്പെടുത്താനും ഈ ഗ്ലാസുകള്‍ സഹായിക്കും. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം ഫ്‌ലാറ്റ് നമ്പര്‍ കണ്ടെത്തുന്നതും എളുപ്പമാകും. മുന്നറിയിപ്പ് ബട്ടണും മാറ്റാനാകുന്ന ബാറ്ററിയും […]

Posted inവിനോദം

പ്രണവ് മോഹന്‍ലാല്‍ ചിത്രം’ഡീയസ് ഈറെ’ ട്രെയ്ലര്‍

പ്രണവ് മോഹന്‍ലാലിന്റേതായി മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറെ’. രാഹുല്‍ സദാശിവന്‍ തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നു. അതിഗംഭീരമായ തിയറ്റര്‍ എക്‌സ്പീരിയന്‍സ് തന്നെയായിരിക്കും ചിത്രമെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ട്രെയ്‌ലറാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിശബ്ദതയെ പോലും പേടിപ്പെടുത്തുന്ന തരത്തിലുള്ള സംഭവമാണ് ട്രെയ്‌ലറില്‍. ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മരിച്ചവര്‍ക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ കവിതയാണ് ഡീയസ് ഈറെ. പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണെന്ന് […]

Posted inവിനോദം

4കെ മികവില്‍ ‘രാവണപ്രഭു’വിലെ ‘തകില് പുകില്..’

ഒക്ടോബര്‍ പത്തിനായിരുന്നു മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തി വന്‍ സ്വീകാര്യത നേടിയ ‘രാവണപ്രഭു’ റീ റിലീസ് ചെയ്തത്. പുത്തന്‍ സാങ്കേതിക മികവിന്റെ അകമ്പടിയോടെ എത്തിയ ചിത്രത്തിന് മികച്ച കളക്ഷനും ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ അവസരത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയ ‘തകില് പുകില്..’ എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഗിരീഷ് പുത്തഞ്ചേരി വരികള്‍ എഴുതിയ ഗാനത്തിന് സംഗീതം നല്‍കിയത് സുരേഷ് പീറ്ററാണ്. എം ജി ശ്രീകുമാര്‍, സുജാത മോഹന്‍, മോഹന്‍ലാല്‍, പ്രഭാകരന്‍, രാധിക തിലക് എന്നിവരായിരുന്നു ആലാപനം. മോഹന്‍ലാലിനെ […]

Posted inഓട്ടോമോട്ടീവ്

ഒരു ഫുള്‍ ടാങ്ക് ഡീസലില്‍ റെക്കോഡിട്ട് സ്‌കോഡ

ഒരു ഫുള്‍ ടാങ്ക് ഡീസല്‍ ഉപയോഗിച്ച് 2831 കിലോമീറ്റര്‍ സഞ്ചരിച്ച് റെക്കോഡ് തീര്‍ത്തിരിക്കുകയാണ് സ്‌കോഡ സൂപ്പര്‍ബ്. ഇന്ധനം റീഫില്‍ ചെയ്യാതെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ചെന്ന ഗിന്നസ് റെക്കോര്‍ഡാണ് സ്‌കോഡയ്ക്ക് ലഭിച്ചിരിക്കുന്നത്. 2025ലെ യൂറോപ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പ് ജേതാവായ മിക്കോ മാര്‍സിക്കിയുടെ ഡ്രൈവിങ്ങിലൂടെയാണ് ഈ ഗിന്നസ് നേട്ടം. 148 ബിഎച്ച്പി പവറും 360 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലീറ്റര്‍ ഫോര്‍സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് […]

Posted inപുസ്തകങ്ങൾ

ചന്ദ്രബതീരാമായണം

ആദ്യത്തെ ബംഗാളി കവയിത്രിയാണ് ചന്ദ്രബതി. ബംഗാളിഭാഷയില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ചന്ദ്രബതി എഴുതിയ ചന്ദ്രബതീരാമായണം പതിവു രാമായണാഖ്യാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, സീതയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നു. തത്ത്വത്തില്‍ ചന്ദ്രബതീരാമായണം രാമായണത്തിന്റെ സ്ത്രീപക്ഷവായനയാകുന്നു. സ്വന്തം ജീവരക്തത്തില്‍ മുക്കി ചന്ദ്രബതിയെഴുതിയ രാമായണകാവ്യത്തെ നേരിട്ടു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണിവിടെ. ‘ചന്ദ്രബതീരാമായണം’. പരിഭാഷ – ഗീതാഞ്ജലി കൃഷ്ണന്‍. മാതൃഭൂമി. വില 153 രൂപ.  

Posted inആരോഗ്യം

രാത്രിവെളിച്ചം ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും

രാത്രി ബ്രൈറ്റ് ലൈറ്റുകളുടെ അമിത ഉപയോഗം ഹൃദയാഘാതം ഉള്‍പ്പെടെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് ജാമ നെറ്റ്വര്‍ക്കില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അധികമാരും സംസാരിക്കാത്ത ഒരു വിഷയമാണ് വെളിച്ച മലിനീകരണം. ആവശ്യത്തിലധികം വെളിച്ചം നമ്മെ മാനസികവും ശാരീരികവുമായും ബാധിക്കുന്നു. നമ്മുടെ ശരീരത്തിനൊരു താളമുണ്ട്. രാത്രി ഉറങ്ങാനും പകല്‍ ഉണരാനും ഈ താളം അതായത്, സര്‍ക്കാഡിയല്‍ റിഥം നമ്മെ സഹായിക്കുന്നു. രാത്രി ഇരുട്ട് വീഴുന്നതാണ് ശരീരത്തിന് ഉറങ്ങാനുള്ള സൂചന. സൂര്യനുദിക്കുമ്പോഴുള്ള വെളിച്ചം ഉണരാനും. എന്നാല്‍ രാത്രിയിലും വെളിച്ചം കാണുന്നത് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ 

    ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ‌കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉന്നതരുണ്ടെങ്കിൽ അന്വേഷണത്തിൽ കണ്ടെത്തുമെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.   ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍. സ്വര്‍ണ വ്യാപാരി ഗോവർദ്ധന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം കണ്ടെടുത്ത് എസ്ഐടി. ബല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. […]