ഒക്ടോബര്‍ പത്തിനായിരുന്നു മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തി വന്‍ സ്വീകാര്യത നേടിയ ‘രാവണപ്രഭു’ റീ റിലീസ് ചെയ്തത്. പുത്തന്‍ സാങ്കേതിക മികവിന്റെ അകമ്പടിയോടെ എത്തിയ ചിത്രത്തിന് മികച്ച കളക്ഷനും ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ അവസരത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയ ‘തകില് പുകില്..’ എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഗിരീഷ് പുത്തഞ്ചേരി വരികള്‍ എഴുതിയ ഗാനത്തിന് സംഗീതം നല്‍കിയത് സുരേഷ് പീറ്ററാണ്. എം ജി ശ്രീകുമാര്‍, സുജാത മോഹന്‍, മോഹന്‍ലാല്‍, പ്രഭാകരന്‍, രാധിക തിലക് എന്നിവരായിരുന്നു ആലാപനം. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2001 ല്‍ പുറത്തെത്തിയ ചിത്രമാണ് രാവണപ്രഭു. മലയാളത്തില്‍ റീ റിലീസില്‍ വിജയിച്ച പല ചിത്രങ്ങളുടെയും റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് രാവണപ്രഭുവും റീമാസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 4.70 കോടി രൂപ രാവണപ്രഭു നേടിയിട്ടുണ്ട്.
4കെ മികവില്‍ ‘രാവണപ്രഭു’വിലെ ‘തകില് പുകില്..’
