പ്രണവ് മോഹന്‍ലാലിന്റേതായി മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറെ’. രാഹുല്‍ സദാശിവന്‍ തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നു. അതിഗംഭീരമായ തിയറ്റര്‍ എക്‌സ്പീരിയന്‍സ് തന്നെയായിരിക്കും ചിത്രമെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ട്രെയ്‌ലറാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിശബ്ദതയെ പോലും പേടിപ്പെടുത്തുന്ന തരത്തിലുള്ള സംഭവമാണ് ട്രെയ്‌ലറില്‍. ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മരിച്ചവര്‍ക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ കവിതയാണ് ഡീയസ് ഈറെ. പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഈറെയുടെ ഉത്ഭവത്തെക്കുറിച്ചും അവകാശത്തിലും തര്‍ക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഇത്. കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നില്‍ വിളിച്ചു കൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയില്‍ വിവരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 31ന് തിയറ്ററുകളിലെത്തും.
