പാക്കേജുകളുടെ വിതരണം വേഗത്തിലാക്കാനും ഫോണിനെ ആശ്രയിക്കുന്നത് കുറക്കാനുമായി ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് എ.ഐ സ്മാര്‍ട്ട് ഗ്ലാസ് നല്‍കാനൊരുങ്ങി ആമസോണ്‍. ഡെലിവറികള്‍ വേഗത്തിലും മികച്ച രീതിയിലും പൂര്‍ണമായും ഹാന്‍ഡ്സ്-ഫ്രീ ആയും ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാന്‍ എ.ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഗ്ലാസുകള്‍ തങ്ങള്‍ പരീക്ഷണത്തിലാണ്. ഫോണ്‍ പുറത്തെടുക്കാതെ തന്നെ പാക്കേജുകള്‍ സ്‌കാന്‍ ചെയ്യാനും ഉപഭോക്താവിനടുത്തേക്കുള്ള വഴി മനസ്സിലാക്കാനും ഡെലിവറി ചെയ്തതിന്റെ തെളിവുകള്‍ രേഖപ്പെടുത്താനും ഈ ഗ്ലാസുകള്‍ സഹായിക്കും. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം ഫ്‌ലാറ്റ് നമ്പര്‍ കണ്ടെത്തുന്നതും എളുപ്പമാകും. മുന്നറിയിപ്പ് ബട്ടണും മാറ്റാനാകുന്ന ബാറ്ററിയും കണ്‍ട്രോളറുകളും ഘടിപ്പിച്ചിട്ടുള്ള ഡെലിവറി വെസ്റ്റ് ഗ്ലാസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ വടക്കേ അമേരിക്കയിലെ ഡെലിവറി പ്രവര്‍ത്തനങ്ങളില്‍ എ.ഐ ഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ട്.
ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് എ.ഐ സ്മാര്‍ട്ട് ഗ്ലാസ്
