ഒരു ഫുള്‍ ടാങ്ക് ഡീസല്‍ ഉപയോഗിച്ച് 2831 കിലോമീറ്റര്‍ സഞ്ചരിച്ച് റെക്കോഡ് തീര്‍ത്തിരിക്കുകയാണ് സ്‌കോഡ സൂപ്പര്‍ബ്. ഇന്ധനം റീഫില്‍ ചെയ്യാതെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ചെന്ന ഗിന്നസ് റെക്കോര്‍ഡാണ് സ്‌കോഡയ്ക്ക് ലഭിച്ചിരിക്കുന്നത്. 2025ലെ യൂറോപ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പ് ജേതാവായ മിക്കോ മാര്‍സിക്കിയുടെ ഡ്രൈവിങ്ങിലൂടെയാണ് ഈ ഗിന്നസ് നേട്ടം. 148 ബിഎച്ച്പി പവറും 360 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലീറ്റര്‍ ഫോര്‍സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുള്ള വാഹനമാണ് റെക്കോഡ് ഓട്ടത്തില്‍ ഉപയോഗിച്ചത്. 100 കിലോമീറ്ററിന് 2.61 ലീറ്റര്‍ ഇന്ധനമാണ് ഉപയോഗിച്ചത്. അതായത് ഒരു ലീറ്റര്‍ ഡീസലില്‍ ഏകദേശം 38 കിലോമീറ്ററായിരുന്നു ഈ വാഹനത്തിന് ലഭിച്ച മൈലേജ്. ഉപയോഗിച്ച കാര്‍ ഫ്രണ്ട്-വീല്‍-ഡ്രൈവ് മോഡലായിരുന്നു. പോളണ്ടിലെ ലോഡ്‌സില്‍ നിന്നും, ജര്‍മനി, പാരിസ് എന്നിവിടങ്ങളിലേക്കും അവിടെ നിന്നും നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മനി എന്നിങ്ങനെയായിരുന്നു യാത്ര. പോളണ്ടില്‍ തന്നെ യാത്ര അവസാനിപ്പിച്ചു. വാഹനത്തിന്റെ ശരാശരി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററായിരുന്നു.
