കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് കേരളാ ഗവൺമെന്റിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, അനുഭവവേദ്യമായ പഠനം എന്നിവയ്ക്കൊപ്പം നൈപുണ്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ഇത് സഹായിക്കുമെന്ന് കേരളത്തെ അഭിനന്ദിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതിൽ വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി […]
ഓര്‍ക്ക്ല ഇന്ത്യ ഇനി ഇന്ത്യന്‍ ഓഹരി വിപണിയിലേക്കും
എംടിആര്‍, ഈസ്റ്റേണ്‍ എന്നീ പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡുകളുടെ മാതൃ കമ്പനിയായ ഓര്‍ക്ക്ല ഇന്ത്യ ഇനി ഇന്ത്യന്‍ ഓഹരി വിപണിയിലേക്കും. 10,000 കോടി രൂപ വരെ മൂല്യം ലക്ഷ്യമിട്ടാണ് കമ്പനി പ്രാരംഭ ഓഹരി വില്‍പ്പന പ്രഖ്യാപിച്ചിരിക്കുന്നത്. നോര്‍വീജിയന്‍ ഉപഭോക്തൃ ഉല്‍പ്പന്ന ഭീമനായ ഓര്‍ക്ക്ല എ.എസ്.എ-യുടെ ഇന്ത്യന്‍ വിഭാഗമായ ഓര്‍ക്ക്ല ഇന്ത്യ, ഓഹരിയൊന്നിന് 695 രൂപ മുതല്‍ 730 രൂപ വരെയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. മൊത്തം 1,667.54 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐപിഒ, ഒക്ടോബര്‍ 29 […]
‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’ ജിയോ ഹോട്ട്സ്റ്റാറില്‍
തെന്നിന്ത്യന്‍ സിനിമയില്‍ ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’ ഉണ്ടാക്കിയ ഓളം അത്ര ചെറുതല്ല. ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമാ പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒക്ടോബര്‍ 31 മുതല്‍ ജിയോ ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഏഴ് ഭാഷകളിലാകും ചിത്രം സ്ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനം […]
‘അതിഭീകര കാമുകന്‍’ സിനിമയിലെ ആദ്യ ഗാനം
മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍, അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന ‘അതിഭീകര കാമുകന്‍’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത ലോകത്തെ സെന്‍സേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ‘പ്രേമാവതി..’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അടുത്തിടെ സിദ്ധ് ആലപിച്ച ‘മിന്നല്‍വള..’ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 100 മില്ല്യണ്‍ കാഴ്ചക്കാരെ ഈ ഗാനം യൂട്യൂബില്‍ സ്വന്തമാക്കിയിരുന്നു. ഹെയ്കാര്‍ത്തി എഴുതിയ വരികള്‍ക്ക് ബിബിന്‍ അശോകാണ് ‘പ്രേമാവതി..’യ്ക്ക് ഈണം നല്‍കിയിരിക്കുന്നത്. സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് […]
രണ്ടാം തലമുറ ഹ്യുണ്ടായ് വെന്യു നവംബര്‍ നാലിന്
രണ്ടാം തലമുറ വെന്യുവിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹ്യുണ്ടായ്. ഫ്യൂച്ചറിസ്റ്റിന് ഡിസൈനിലും പുതുതലമുറ ഫീച്ചറുകളാലും സമ്പന്നമായ വാഹനം നവംബര്‍ നാലിന് ഇന്ത്യയില്‍ അവതരിപ്പിക്കും. വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചതായും ഹ്യുണ്ടായ് അറിയിച്ചു. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നത്. അകത്തും പുറത്തും വളരെ അധികം മാറ്റങ്ങളുമായിട്ടാണ് ഹ്യുണ്ടായി എസ്യുവി എത്തിയിരിക്കുന്നത്. മുന്‍ തലമുറ മോഡലിനെക്കാള്‍ 48 എംഎം ഉയരവും 30 എംഎം വീതിയും പുതിയ മോഡലിന് കൂടുതലുണ്ട്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഇത്തവണയും വെന്യു എത്തിയിരിക്കുന്നത്. […]
യന്തിരചിന്തനം
മനുഷ്യബുദ്ധിയും മനുഷ്യനിര്‍മ്മിതബുദ്ധിയും മുഖാമുഖം നില്‍ക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്; ‘ഇവയിലേതാണ് കൂടുതല്‍ ‘നല്ല’ ബുദ്ധി?’യന്തിരചിന്തനം ഈ ചോദ്യത്തിന്റെ മര്‍മ്മത്തിലേക്കു വിരല്‍ചൂണ്ടുന്നു. നിര്‍മ്മിതബുദ്ധിവിചാരങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥം. ‘യന്തിരചിന്തനം’. മധു ടി.വി. മാതൃഭൂമി. വില 170 രൂപ.
മുടിക്കും ചര്‍മത്തിനും ചീര പതിവായി ഡയറ്റില്‍ ചേര്‍ക്കാം
ഇലക്കറികള്‍ക്കിയില്‍ സൂപ്പര്‍ഹീറോയാണ് ചീര. ചീര പതിവായി നമ്മുടെ ഡയറ്റില്‍ ചേര്‍ക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ചീരയില്‍ നിന്ന് വിറ്റാമിന്‍ എ, സി, അയണ്‍ എന്നിവ ശരീരത്തില്‍ എത്തുമെന്നതിനാല്‍, മുടിക്കും ചര്‍മത്തിനും ഇത് മികച്ചതാണ്. മാത്രമല്ല, പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിളര്‍ച്ച കുറയ്ക്കാനും ചുവന്ന ചീര ബെസ്റ്റാണ്. ചീരയില്‍ അടങ്ങിയ വിറ്റാമിന്‍ സി ശരീരത്തിലെ കൊളാജന്‍ ഉത്പാദനം കൂട്ടും. ഇത് തലമുടിയുടെ വളര്‍ച്ചയെയും സഹായിക്കും. ചീരയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ മുടി കൊഴിച്ചിലും തടയും. വിറ്റാമിന്‍ ഇ, കെ, പൊട്ടാസ്യം, കാല്‍സ്യം […]
സംസ്ഥാന സ്കൂൾ കായിക മേളയിലെ വടംവലി മത്സരം വിവാദത്തിൽ
സംസ്ഥാന സ്കൂൾ കായിക മേളയിലെ വടംവലി മത്സരം വിവാദത്തിൽ. ചെളിക്കുളമായ ഗ്രൗണ്ടിൽ വടംവലി മത്സരം നടത്തിയതാണ് വിവാദമായത്. വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടത്തിയത്. ഈ ഗ്രൗണ്ടിൽ ചെളി നിറഞ്ഞിരുന്നു. മത്സരം തുടങ്ങിയതോടെ മത്സരാർത്ഥികൾ ചെളിയിൽ തെന്നിവീഴുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങൾ മാത്രം നടത്തി വടംവലി മത്സരം അവസാനിപ്പിച്ചു. നാളെ മറ്റൊരു വേദിയിൽ മത്സരം നടത്തുമെന്ന് സംഘാടകർ അറിയിച്ചതോടെ പ്രതിഷേധവുമായി ഇന്ന് മത്സരിച്ചു തോറ്റ ടീമുകൾ രംഗത്തെത്തി. വീണ്ടും അവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
സിപിഎമ്മിന് പ്രധാനം ബിജെപിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
സിപിഎമ്മിന് പ്രധാനം ബിജെപിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിനോയ് വിശ്വത്തിന്റെ പ്രതികരണം ഭരണമുന്നണിയിലെ കലഹം വ്യക്തമാക്കുന്നു. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായി ബിനോയ് വിശ്വം സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ചു. ബിജെപിയുമായുള്ള അവിഹിത ബന്ധമാണ് ബിനോയ് വിശ്വം ഉദ്ദേശിച്ച ‘സംതിങ് റോങ്’. നിതിൻ ഗഡ്‌കരിയുടെ വീട്ടിൽ വച്ചാണോ നരേന്ദ്ര മോദിയെ കണ്ടപ്പോഴാണോ പിഎം ശ്രീയുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്? സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പോലും സർക്കാർ അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായിരുന്ന മീനാങ്കല്‍ കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായിരുന്ന മീനാങ്കല്‍ കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐ അംഗത്വം രാജി പ്രഖ്യാപിച്ച ശേഷം കെപിസിസി ആസ്ഥാനത്തെത്തിയ മീനാങ്കല്‍ കുമാറിനേയും പ്രവര്‍ത്തകരെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഷാള്‍ അണിയിച്ച് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. സിപി ഐ രാഷ്ട്രീയപരമായി എല്‍ഡിഎഫില്‍ കൂടുതല്‍ ഒറ്റപ്പെടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും വരും ദിവസങ്ങളില്‍ കൂടതല്‍ പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സിപി ഐ വിട്ട് […]
