2025 സെപ്റ്റംബറില്‍ ഇന്ത്യയിലെ നാലു മീറ്ററില്‍ താഴെയുള്ള എസ്യുവി വിഭാഗം വീണ്ടും സജീവമായി. 22,573 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ടാറ്റ നെക്സോണ്‍ വീണ്ടും സെഗ്മെന്റ് ലീഡറായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 97% വന്‍ വര്‍ധനവാണിത്. നെക്സോണ്‍ ഇപ്പോള്‍ രാജ്യത്തെ ഒന്നാം നമ്പര്‍ എസ്യുവിയാണ്. ടാറ്റ പഞ്ച് ഐസിഇ പതിപ്പും അതിന്റെ ഇലക്ട്രിക് മോഡലുകളും മികച്ച പ്രകടനം കാഴ്ചവച്ചു. വില്‍പ്പന 15,891 യൂണിറ്റിലെത്തി. 13,767 യൂണിറ്റ് വില്‍പ്പനയുമായി മാരുതി ഫ്രോങ്ക്‌സ് നിലംപരിശാക്കി , നെക്‌സ പോര്‍ട്ട്‌ഫോളിയോ മികച്ച പ്രകടനം […]
പനങ്കാറ്റ്
ഇവിടെ ആദി മദ്ധ്യാന്തമൊപ്പിക്കാത്ത ചെറുകഥകള്‍ ജീവിതത്തിന്റെ പ്രവാഹത്തിലെ ഏതോ ഒരു സമയബിന്ദുവില്‍ നിന്നാരംഭിക്കുന്നു. ഒരു സൂക്ഷ്മതയുടെ ഏകാഗ്രതയില്‍ കഥ തറഞ്ഞു നില്‍ക്കുന്നു. നരേഷന്‍ മുഴുവന്‍ കഥ പറയലല്ല. ഒരു നിമിഷത്തില്‍ നിന്നു ജീവിതത്തിന്റെ സമഗ്രത വെളിയീടാക്കലാണ്. പലര്‍ക്കും വീടും ജീവിതവും പണിഞ്ഞു കൊടുക്കുമ്പോഴും സ്വന്തമായി ഇങ്ങനെയൊക്കെ സ്വരൂപിക്കാനാവാത്തത്തിന്റെ ദുഃഖങ്ങളും മുന്നേറുന്ന ജീവിതത്തിന്റെ ചില്ലറ താളഭംഗങ്ങള്‍ വരുത്തുന്ന വ്യതിയാനങ്ങളുമൊക്കെയാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും. ‘പനങ്കാറ്റ്’. ജവാഹര്‍ കെ എഞ്ചിനീയര്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 199 രൂപ.
ഭക്ഷണം ചൂടാക്കുന്നതിന് പിന്നിലെ ശാസ്ത്രമറിയാം
ഭക്ഷണം തണുക്കുമ്പോള്‍ ചൂടാക്കുന്നതിന് പിന്നിലൊരു ശാസ്ത്രമുണ്ടെന്നാണ് സാന്‍ ഡിജിയോ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍ പുതിയ പഠനത്തിലൂടെ വ്യക്തമാക്കുന്നത്. ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ അല്ലെങ്കില്‍ ചില ഭക്ഷണങ്ങള്‍ ചൂടോടെ കഴിക്കുന്നത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുണ്ട്. ഇത് ഉത്കണ്ഠ, ഇന്‍സോമിയ പോലുള്ള ലക്ഷണങ്ങള്‍ നിയന്ത്രിക്കാനും ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പലപ്പോഴും ചേരുവയെക്കാള്‍ ഭക്ഷണത്തിന്റെ ചൂട് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നുണ്ടെന്നും ബ്രിട്ടിഷ് ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യയില്‍ നിന്നും […]
മദ്ധ്യാഹ്ന വാർത്തകൾ
പാർട്ടിയുടെ എതിർപ്പ് തള്ളി കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ കടുത്ത തീരുമാനങ്ങളിലേക്ക് സി പി ഐ കടക്കുന്നുവെന്ന് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. വിഷയം എൽ ഡി എഫ് ചർച്ച ചെയ്യുമെന്ന സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി പി ഐയിലെ പൊതുവികാരം. […]
മന്ത്രി എം.ബി രാജേഷിനെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ്
എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷിനെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. പ്രദേശവാസികളുടെ പ്രശ്നങ്ങൾ ഒരിക്കൽ പോലും കേൾക്കാൻ തയ്യാറാകാത്ത മന്ത്രിക്ക് ബ്രൂവറി വരുന്നതിൽ എലപ്പുള്ളിക്കാർക്ക് ആശങ്കയില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ചോദിച്ചു. പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക്കല്ലെന്ന മന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു രേവതി ബാബു. ബ്രൂവറി വിഷയത്തിൽ ഞങ്ങളെ മന്ത്രി പഠിപ്പിക്കേണ്ടതില്ലെന്നും പ്രസിഡൻ്റ് പറഞ്ഞു. ഒയാസിസ് കമ്പനിക്ക് വേണ്ടി മാത്രം വാദിക്കുന്ന മന്ത്രിയുടേത് ഇരട്ടത്താപ്പാണെന്നും ഒയാസിസ് പ്രശ്നങ്ങൾ ഇല്ലാത്ത […]
സി. പി. ഐ കുരയ്ക്കുമെന്നല്ലാതെ കടിക്കാത്ത ഒരു അപൂർവ്വ ജീവിയാണെന്ന് ചെറിയാൻ ഫിലിപ്പ്
സി. പി. ഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ്വ ജീവിയാണെന്നും ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടുമെന്നും ചർദ്ദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യുമെന്ന് ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു. 45 വർഷമായി സി.പി.ഐയുടെ പല്ലും നഖവും എ.കെ.ജി സെൻ്ററിൽ പണയം വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐ നിലപാട് ആത്മാർത്ഥമാണെങ്കിൽ സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സിപിഎം – ബി.ജെ.പി രഹസ്യ ബന്ധത്തെ സി.പി.ഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ്ആർഒയുടെ ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം വൈകിയേക്കും
ഐഎസ്ആർഒയുടെ ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യത്തിന്റെ 90 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും വെല്ലുവിളികളേറെ ഉള്ളതിനാൽ ശ്രദ്ധയോടെയാണ് കന്നി ഗഗന്‍യാന്‍ ദൗത്യത്തിനായി മുന്നോട്ട് പോകുന്നതെന്ന് ഇസ്രൊ ചെയർമാൻ ഡോ.വി. നാരായണൻ ബെംഗളൂരുവിൽ പറഞ്ഞു. അമേരിക്കൻ സ്വകാര്യ കമ്പനിയുമായി സഹകരിച്ചുള്ള ബ്ലൂബേർഡ് 6 സാറ്റ്‌ലൈറ്റ് വിക്ഷേപണം ഈ വർഷം അവസാനം ഉണ്ടാകുമെന്നും ഇസ്രൊ ചെയര്‍മാന്‍ അറിയിച്ചു. ഡിസംബറിൽ ഗഗൻയാൻ ആളില്ലാ ദൗത്യം ഉണ്ടാകുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്നാക്കം പോകുകയാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. എല്ലാം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്നും […]
ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി
ശബരിമല സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ഇന്ന് പുലർച്ചെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ചും തെളിവെടുക്കും. അതേസമയം, കേസിൽ പ്രതിപട്ടികയിലുള്ള കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. ദ്വാരപാലക ശിൽപ്പത്തിലെ പാളികളിലെ സ്വർണം കടത്തിയതിൽ 10 പ്രതികളാണുള്ളത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്‍റെയും അറസ്റ്റാണ് ഇതേവരെ നടന്നിട്ടുള്ളത്. മുൻ ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മീഷണർമാർ, അഡിമിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരിലേക്കാവും അന്വേഷണം ഇനിയെത്തുകയെന്നാണ് വിവരം.
വട്ടവിള സുരേഷ് റോഡ് സർക്കാർ റെയിൽവേക്ക് കൈമാറിയെന്ന പരാതിയിൽ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിന്റെ ഭാഗമായുള്ള വട്ടവിള സുരേഷ് റോഡിൽ, ഗതാഗതത്തിനുള്ള പകരം സംവിധാനം ഏർപ്പെടുത്താതെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടറിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. നേമം റെയിൽവേ ട്രാക്കിന് സമാന്തരമായി സഞ്ചരിക്കുന്ന വട്ടവിള സുരേഷ് റോഡ് ഒരു കോടിയിലധികം രൂപ വാങ്ങി റെയിൽവേയ്ക്ക് കൈമാറിയെന്നാണ് ആക്ഷേപം. റോഡ് ഏറ്റെടുത്ത റെയിൽവേ 40 അടി താഴ്ചയിൽ കുഴിച്ച് സഞ്ചാര സ്വാതന്ത്ര്യം പൂർണമായി തടസപ്പെടുത്തിയതായി […]
ഫ്രഷ്‌കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസിൽ 74 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്
കോഴിക്കോട് താമരശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസിൽ 74 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നതായാണ് സൂചന. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുമെന്ന് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി. 351 പേർക്കെതിരെ കേസെടുത്തതിൽ രണ്ട് പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തത്. സമര സമിതി ഭാരവാഹിയും ആം ആദ്മി പാർട്ടി പ്രവർത്തകനുമായ ചുണ്ടാക്കുന്നു ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഡിവൈഎഫ്ഐ നേതാവ് മെഹ്‌റൂഫ് […]
