പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് കടന്ന് സിപിഐ. സർക്കാരിൻ്റെ നിലപാടിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തിൽ രാജിക്ക് വരെ തയ്യാറാണെന്ന് മന്ത്രിമാർ നിലപാട് അറിയിച്ചു. മന്ത്രിസഭയെ അപമാനിച്ചു. രണ്ട് തവണ ചർച്ച ചെയ്തിട്ട് മാറ്റി വെച്ചതാണ് പിഎം ശ്രീ പദ്ധതി. പാർട്ടിക്ക് തീരുമാനം എടുക്കാമെന്നും അതുമായി മുന്നോട്ട് പോകുമെന്നും മന്ത്രിമാർ പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. 27 ന് സംസ്ഥാന എക്സിക്യൂട്ടീവ് […]
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിൽ വ്യാപക വിമർശനം
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിനു പിന്നാലെ എതിർപ്പ് പരോക്ഷമായി പറഞ്ഞ് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനും, കൂടാതെ എഴുത്തുകാരി സാറാ ജോസഫും. പി എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാതെ തമിഴ്നാട് എന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് സച്ചിദാനന്ദൻ എതിർപ്പ് പ്രകടിപ്പിച്ചത്. സ്റ്റാലിനും മമതയും മാതൃകകള്‍ ആയിട്ടല്ല, പക്ഷേ ചിലപ്പോള്‍ നിലപാടുകള്‍ നിര്ണ്ണായകമാവുന്നുവെന്നാണ് വാർത്ത പങ്കുവെച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്. അതേസമയം കമ്മ്യൂണിസ്റ്റ് ഹിന്ദുത്വയിലുണ്ടാകുന്ന പിഎംസി കുട്ടികൾക്കായി കാലം കാത്തിരിക്കുകയാണ് എന്നായിരുന്നു സാറാ ജോസഫിന്റെ പരിഹാസം.
പിഎം ശ്രീ വിവാദങ്ങൾക്കിടെ ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പർ പവറാക്കുകയാണ് എൻഇപിയുടെ ഉദ്ദേശലക്ഷ്യമെന്ന് ദ്രൗപദി മുർമു പറഞ്ഞു. ധീരതയോടെയും വ്യക്തതയോടെയും ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കണമെന്ന് പെൺകുട്ടികളോട് രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളാൽ നയിക്കപ്പെടുന്ന സമൂഹം കൂടുതൽ മാനുഷിക മൂല്യങ്ങളും കൂടുതൽ മികവുമുള്ള സമൂഹമാകുമെന്നും ദ്രൗപദി മുർമു പറഞ്ഞു. കൊച്ചി സെൻറ് തെരേസാസ് കോളേജ് ശതാബ്ദി ആഘോഷത്തിലായിരുന്നു പരാമർശം. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോ […]
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പരിഹാസവുമായി കോൺഗ്രസിലെ യുവ നേതാക്കൾ
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കോൺഗ്രസിലെ യുവ നേതാക്കൾ. കാക്ക കാലിന്റെ പോലും തണൽ ഇല്ലാത്ത രക്തഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയിൽ നിന്നും ജീർണ്ണതയുടെ അഴുകിയ വസ്ത്രങ്ങൾ അഴിച്ച് വച്ച് പ്രതീക്ഷയുടെ പുത്തൻ വസ്ത്രങ്ങൾ അണിയാൻ നിങ്ങൾ തയ്യാറാകണം’ വിജയൻ മാഷ് എന്നാണ് അബിൻ വർക്കിയുടെ പോസ്റ്റ്. ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ’ എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ […]
കൊച്ചിയിൽ നടന്ന രാഷ്ട്രപതിയുടെ പരിപാടിയിൽ നിന്നും കൊച്ചി മേയറെ ഒഴിവാക്കിയെന്ന് പരാതി
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ നിന്നും മേയർ എം അനിൽകുമാറിനെ ഒഴിവാക്കിയെന്ന് പരാതി. സെൻ്റ് തെരേസാസ് ശതാബ്ദി ആഘോഷത്തിൽ നിന്നാണ് കൊച്ചി മേയറിനെ ഒഴിവാക്കിയത്. തന്നെ പരിപാടിക്ക് ക്ഷണിച്ചില്ലെന്നും രാഷ്ട്രപതിയുടെ ഓഫീസ് ഒഴിവാക്കിയെന്ന വിശദീകരണമാണ് സെൻ്റ് തെരേസാസ് അധികൃതരിൽ നിന്ന് ലഭിച്ചതെന്നും മേയർ പറഞ്ഞു. അതേസമയം കൊച്ചിയിൽ നടക്കുന്ന രാഷ്ട്രപതിയുടെ പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സാമാന്യ മര്യാദകളുടെ ലംഘനമാണെന്ന് മേയർ വ്യക്തമാക്കി. ഇത് ആദ്യത്തെ സംഭവമല്ലെന്നും മുൻപും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 24, വെള്ളിയാഴ്ച
◾https://dailynewslive.in/ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎംശ്രീയില്‍ കേരളം ഒപ്പിട്ടതിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനറല്‍ സെക്രട്ടറി ഡി. രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണമുള്ളത്. മുന്നണി മര്യാദകള്‍ ലംഘിച്ചെന്നും വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ധാരണ പത്രം ഒപ്പിട്ടതിലൂടെ എല്‍ഡിഎഫിന്റെ കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടം ദുര്‍ബലപ്പെട്ടുവെന്നും കത്തില്‍ പറയുന്നു. ഇടത് സര്‍ക്കാരില്‍ നിന്ന് ഇങ്ങനെയൊരു തീരുമാനം അപ്രതീക്ഷിതമാണെന്നും ഭാവി പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്നും കത്തില്‍ പറയുന്നു. ◾https://dailynewslive.in/ പാര്‍ട്ടിയുടെ എതിര്‍പ്പ് […]
ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും റഷ്യന്‍ എണ്ണ നിര്‍ത്തി
റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ റഷ്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികളും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. റഷ്യയില്‍ നിന്ന് പ്രതിദിനം ശരാശരി 16 ലക്ഷം ബാരല്‍ വീതം എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നത്. 2025ന്റെ ആദ്യ 9 മാസം കണക്കിലെടുത്താല്‍ പ്രതിദിന ശരാശരി 19 ലക്ഷം ബാരല്‍. ചൈനീസ് കമ്പനികള്‍ കടല്‍വഴി മാത്രം പ്രതിദിനം 14 ലക്ഷം ബാരല്‍വീതം എണ്ണ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നു. നിലവില്‍ റഷ്യന്‍ […]
നാടന്‍ എഐ ചാറ്റ്ബോട്ടുമായി സര്‍വം എഐ
ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സര്‍വം എഐ, തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ലാര്‍ജ് ലാംഗ്വേജ് മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭാഷാപരവും സാമൂഹ്യപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എഐ ഗവേഷണങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് സംരംഭം. ഇംഗ്ലീഷിനെ മാത്രം ആശ്രയിക്കുന്ന മറ്റ് എഐ ചാറ്റ്ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്നതിനാണ് സര്‍വം എഐ പ്രാധാന്യം നല്‍കുന്നത്. തുടക്കത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, കന്നഡ, ഒഡിയ, പഞ്ചാബി എന്നീ 10 […]
പ്രഭാസ് ചിത്രം ‘ഫൗസി’യുടെ ടൈറ്റില്‍ പോസ്റ്റര്‍
തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘ഫൗസി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റില്‍ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രത്താളുകളില്‍ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നത്. 1940-കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുക്കുന്നത്. പ്രഭാസിന്റെ നായികയായി ഇമാന്‍വി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് […]
‘അമരം’ റീറിലീസ് നവംബര്‍ 7ന്
മമ്മൂട്ടിയും മുരളിയും തകര്‍ത്തഭിനയിച്ച ചിത്രമാണ് ‘അമരം’. ലോഹിതദാസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഭരതന് സംവിധാനം ചെയ്ത ചിത്രം 1991 ലാണ് റിലീസിനെത്തിയത്. മമ്മൂട്ടിയുടെ അച്ചൂട്ടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഇന്നും ഒട്ടേറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ അമരം റിലീസ് ചെയ്ത് 34 വര്‍ഷത്തിന് ശേഷം സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. നവംബര്‍ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ അമരം എത്തും. 4കെ ഡോള്‍ബി അറ്റ്മോസിലാണ് സിനിമ റീ റിലീസിന് ഒരുങ്ങുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ചലച്ചിത്ര വിതരണ കമ്പനിയായ സൈബര്‍ […]
