പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിനു പിന്നാലെ എതിർപ്പ് പരോക്ഷമായി പറഞ്ഞ് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനും, കൂടാതെ എഴുത്തുകാരി സാറാ ജോസഫും. പി എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാതെ തമിഴ്നാട് എന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് സച്ചിദാനന്ദൻ എതിർപ്പ് പ്രകടിപ്പിച്ചത്. സ്റ്റാലിനും മമതയും മാതൃകകള്‍ ആയിട്ടല്ല, പക്ഷേ ചിലപ്പോള്‍ നിലപാടുകള്‍ നിര്ണ്ണായകമാവുന്നുവെന്നാണ് വാർത്ത പങ്കുവെച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്. അതേസമയം കമ്മ്യൂണിസ്റ്റ് ഹിന്ദുത്വയിലുണ്ടാകുന്ന പിഎംസി കുട്ടികൾക്കായി കാലം കാത്തിരിക്കുകയാണ് എന്നായിരുന്നു സാറാ ജോസഫിന്റെ പരിഹാസം.
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിൽ വ്യാപക വിമർശനം
