മമ്മൂട്ടിയുടേതായി മലയാള സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കളങ്കാവല്‍’. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന എല്ലാ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നവംബര്‍ 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക. മമ്മൂട്ടിയേയും വിനായകനെയുമാണ് റിലീസ് പോസ്റ്ററില്‍ കാണാനാവുക. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായ വിവരവും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. യു/എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന […]
സ്റ്റാര്‍ ലിസ്റ്റില്‍ സാമന്ത വീണ്ടും ഒന്നാം സ്ഥാനത്ത്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നായിക ആരെന്ന് ചോദിച്ചാല്‍ അത് സാമന്ത ആണ്. ഓര്‍മക്‌സ് മീഡിയയുടെ ഇന്ത്യയിലെ പോപ്പുലര്‍ സ്റ്റാര്‍ ലിസ്റ്റിലാണ് നടി സാമന്ത വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ട സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായിക അത് സാമന്ത തന്നെയാണ്. ബോളിവുഡ് താരം ആലിയ ഭട്ടിനെ പിന്നിലാക്കിയാണ് സാമന്ത ഒന്നാമതെത്തിയത്. ആലിയ ഭട്ട്, കാജല്‍ അഗര്‍വാള്‍, തൃഷ, ദീപിക പദുകോണ്‍ എന്നിവരാണ് യഥാക്രമം സാമന്ത കഴിഞ്ഞുളള സ്ഥാനങ്ങളില്‍ […]
പുതിയ തലമുറ ചേതക് അവതരിപ്പിക്കാന്‍ ബജാജ്
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പുതിയ തലമുറ ചേതക് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കാഴ്ചയില്‍, അടുത്ത തലമുറ ചേതക് നിരയിലെ ഒരു എന്‍ട്രി ലെവല്‍ മോഡലായിരിക്കാം ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നാണ് പ്രോട്ടോടൈപ്പിന്റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഒറ്റ നോട്ടത്തില്‍ സ്‌കൂട്ടര്‍ ഒതുക്കമുള്ളതായാണ് തോന്നുന്നത്. ഹബ്-മൗണ്ടഡ് മോട്ടോര്‍ ആണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. ഇത് ചെലവ് കുറഞ്ഞ എന്‍ട്രി ലെവല്‍ മോഡലാണെന്നുള്ള സൂചനയാണ് നല്‍കുന്നത്. മൊത്തത്തിലുള്ള സ്റ്റെല്‍ നിലവിലുള്ള ചേതക് നിരയ്ക്ക് പരിചിതമായി തോന്നാമെങ്കിലും ബോഡിവര്‍ക്ക് മൂര്‍ച്ചയുള്ളതും […]
ചോയിച്ച് ചോയ്ച്ച് പോവാം
ഒരിക്കല്‍ ഓര്‍മ്മകളെല്ലാം കഥകളായി പരിണമിക്കും. മുഖവുരയില്ലാതെ കണ്ടുമുട്ടിയ പലമുഖങ്ങളും അവിസ്മരണീയവും ഒഴിവാക്കാനാവാത്തതുമായ അധ്യായങ്ങളായി മാറും. നമ്മുടെ മാത്രമായ കഥകളും കഥാപാത്രങ്ങളും ഒരുപക്ഷേ ജീവിതത്തിലെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ലൈഫ്‌ലൈനായി മാറിയേക്കാം: നമുക്കും മറ്റുള്ളവര്‍ക്കും. കഥകളായി വളര്‍ച്ച പ്രാപിച്ച എന്റെ ചില ഓര്‍മ്മകള്‍ ചേര്‍ത്തുവെക്കുകയാണ് ഈ പുസ്തകത്തിലൂടെ. ‘ചോയിച്ച് ചോയ്ച്ച് പോവാം’. ഫ്രാന്‍സി പോള്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 171 രൂപ.
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് പല്ലുകളെ ബാധിക്കും
ബ്രേക്ക്ഫാസ്റ്റ് തുടര്‍ച്ചയായി ഒഴിവാക്കുന്നവരാണോ? ഇത് നിങ്ങളുടെ ഊര്‍ജ്ജം നഷ്ടമാക്കുക മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് വയര്‍ ഒഴിഞ്ഞിരിക്കുന്ന സമയപരിധി വീണ്ടും വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ ആന്തരിക താളത്തെ തകിടംമറിക്കും. ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വര്‍ധിക്കുകയും ഗാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് ഡിസീസ് ലക്ഷണങ്ങള്‍ കൂടുകയും ചെയ്യുന്നു. ദീര്‍ഘനേരം കഴിക്കാതിരിക്കുമ്പോള്‍ സ്വാഭാവികമായും ചവയ്ക്കുക എന്ന പ്രക്രിയ നടക്കുന്നില്ല. അതിന്റെ ഫലമായി ഉമിനീര്‍ ഉത്പാദനവും കുറയുന്നു. ഉമിനീര്‍ ഒരു ലൂബ്രിക്കന്റ് മാത്രമല്ല അത് ശരീരത്തിലെ […]
മദ്യ ഉൽപ്പാദനം കേരളത്തിൽ വർദ്ധിപ്പിക്കണമെന്ന എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനം അപക്വമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
മദ്യ ഉൽപ്പാദനം കേരളത്തിൽ വർദ്ധിപ്പിക്കണമെന്ന എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനം അപക്വമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മന്ത്രിയുടെ പ്രഖ്യാപനം ധാർഷ്ട്യം നിറഞ്ഞതാണെന്നും സമിതി വിമർശിച്ചു. പാലക്കാട്ടെ ബ്രൂവറി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താല്പര്യത്തെയും മറികടന്ന് ഈ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസ്താവനയിൽ പറഞ്ഞു.
പാലക്കാട്പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബൽ ജിഎൽപി സ്കൂൾ നാളെ തുറക്കും
പാലക്കാട്പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബൽ ജിഎൽപി സ്കൂൾ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും എന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് സ്കൂൾ നാളെ തുറക്കുന്നത്. പുലിയെ പിടികൂടാനുള്ള കൂടും, സ്കൂൾ പരിസരത്ത് പ്രത്യേക കമ്പിവേലിയും, ക്യാമറയും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ വനംമന്ത്രിക്ക് കത്ത് നൽകി. സ്കൂൾ പരിസരത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.
നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഗതാഗത നിയന്ത്രണം. നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യു റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. ഇന്ന് കുമരകത്ത് തങ്ങുന്ന രാഷ്ട്രപതി നാളെ രാവിലെ റോഡ് മാർഗം കോട്ടയം പൊലീസ് ഗ്രൗണ്ടിൽ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയിലാണ് […]
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില വില്‍പന നടത്തിയതിൽ നടപടി
മലപ്പുറം നഗരത്തിലെ കച്ചവടക്കാര്‍ക്കെതിരെ കേന്ദ്ര പുകയില ഉല്‍പന്ന നിയന്ത്രണ നിയമം ലംഘിച്ചതിന് ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുത്തു. നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുഇടങ്ങളില്‍ പുകവലിക്കുന്നതും കൂടാതെ 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും ഇവയുടെ എല്ലാത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പുകയില നിരോധിത മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമം ലംഘിച്ച കുന്നുമ്മല്‍, കോട്ടപ്പടി ബസ് സ്റ്റാന്‍ഡ്പരിസരത്തെ 16 കച്ചവടക്കാര്‍ക്കെതിരെയാണ് നടപടി.
തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം
ബാലരാമപുരത്തും കോവളത്തും ഇന്നലെ രണ്ട് പേർക്കു നേരെ തെരുവുനായയുടെ ആക്രമണമുണ്ടായി. ബാലരാമപുരത്ത് തുണി കഴുകിക്കൊണ്ടു നിന്ന വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കട്ടച്ചൽക്കുഴിയിൽ 35 കാരിയായ സുഭദ്രയ്ക്കാണ് കവിളിൽ കടിയേറ്റത്. തുണി കഴുകിക്കൊണ്ടു നിൽക്കവ കോഴിയുടെ ശബ്ദം കേട്ട് ഓടിയെത്തി നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. വിഴിഞ്ഞം ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പ്രാഥമിക ചികിൽസ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം കെ.എസ് റോഡിലാണ് വനിതാ ഡോക്ടർക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്.
