പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പുതിയ തലമുറ ചേതക് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കാഴ്ചയില്‍, അടുത്ത തലമുറ ചേതക് നിരയിലെ ഒരു എന്‍ട്രി ലെവല്‍ മോഡലായിരിക്കാം ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നാണ് പ്രോട്ടോടൈപ്പിന്റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഒറ്റ നോട്ടത്തില്‍ സ്‌കൂട്ടര്‍ ഒതുക്കമുള്ളതായാണ് തോന്നുന്നത്. ഹബ്-മൗണ്ടഡ് മോട്ടോര്‍ ആണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. ഇത് ചെലവ് കുറഞ്ഞ എന്‍ട്രി ലെവല്‍ മോഡലാണെന്നുള്ള സൂചനയാണ് നല്‍കുന്നത്. മൊത്തത്തിലുള്ള സ്റ്റെല്‍ നിലവിലുള്ള ചേതക് നിരയ്ക്ക് പരിചിതമായി തോന്നാമെങ്കിലും ബോഡിവര്‍ക്ക് മൂര്‍ച്ചയുള്ളതും മൃദുവായതുമായി കാണപ്പെടുന്നു. ഓവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫ്ലോട്ടിംഗ് സീറ്റ് തുടങ്ങിയ പരിചിതമായ ഡിസൈന്‍ ഘടകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എല്‍സിഡി ക്ലസ്റ്റര്‍, സ്വിച്ച് ഗിയര്‍, മിററുകള്‍ എന്നിവയും പുതിയ ചേതകില്‍ കാണാം. പുതിയ തലമുറ ബജാജ് ചേതക് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്, 2026 ന്റെ ആദ്യ പാദത്തില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. എന്‍ട്രി ലെവല്‍ മോഡലിന് ഒരു ലക്ഷം രൂപയില്‍ താഴെ (എക്സ്-ഷോറൂം) വിലയുണ്ടാകും.
