ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നായിക ആരെന്ന് ചോദിച്ചാല്‍ അത് സാമന്ത ആണ്. ഓര്‍മക്സ് മീഡിയയുടെ ഇന്ത്യയിലെ പോപ്പുലര്‍ സ്റ്റാര്‍ ലിസ്റ്റിലാണ് നടി സാമന്ത വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായിക അത് സാമന്ത തന്നെയാണ്. ബോളിവുഡ് താരം ആലിയ ഭട്ടിനെ പിന്നിലാക്കിയാണ് സാമന്ത ഒന്നാമതെത്തിയത്. ആലിയ ഭട്ട്, കാജല്‍ അഗര്‍വാള്‍, തൃഷ, ദീപിക പദുകോണ്‍ എന്നിവരാണ് യഥാക്രമം സാമന്ത കഴിഞ്ഞുളള സ്ഥാനങ്ങളില്‍ ഉള്ള നായികാ താരങ്ങള്‍. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടും, മൂന്നാം സ്ഥാനത്ത് കാജല്‍ അഗര്‍വാളും ഇടം നേടി. നാലാം സ്ഥാനത്ത് തൃഷയും, അഞ്ചാം സ്ഥാനത്ത് ദീപിക പദുകോണും ആണ്. മലയാളികളുടെ പ്രിയതാരം നയന്‍താര ആറാം സ്ഥാനത്തും, ‘നാഷണല്‍ ക്രഷ്’ രശ്മിക മന്ദാന ഏഴാം സ്ഥാനത്തുമാണ്. തുടര്‍ച്ചയായ ഹിറ്റുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സായ് പല്ലവിയാണ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നാലെ തമന്ന ഭാട്ടിയയും ശ്രീലീലയും പട്ടികയില്‍ ഇടം നേടി.
സ്റ്റാര്‍ ലിസ്റ്റില്‍ സാമന്ത വീണ്ടും ഒന്നാം സ്ഥാനത്ത്
