ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് തൃശൂർ എംപി സുരേഷ് ഗോപി. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെയെന്നും, എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത് അവരൊക്കെ തെറിച്ചുമാറട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാർ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തനിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയെന്നും അവരിൽനിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു.
വഴിയിൽ കാത്തുനിന്ന കുട്ടികളെ കണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം തുടരുന്നതിനിടയിൽ വഴിയിൽ കാത്തുനിന്ന കുട്ടികളെ കണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു. വർക്കല ഹെലിപാടിൽ നിന്നും ശിവഗിരിയിലേക്കുള്ള യാത്രമധ്യേ ആണ് വഴിയിൽ നിന്ന കുട്ടികളെ രാഷ്ട്രപതി കണ്ടത്. തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങുകയും കുട്ടികളെ നേരിൽ കാണുകയും ചെയ്തു. വർക്കല മോഡൽ ഹയർസെക്കൻ്ററി സ്‌കൂളിലെ വിദ്യാർത്ഥികളാണ് രാഷ്ട്രപതിയുടെ വരവ് കാത്ത് വഴിയരികിൽ നിന്നത്. സ്കൂളിൽ കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കൾ കുട്ടികൾ രാഷ്ട്രപതിക്ക് സമ്മാനിക്കുകയും ചെയ്തു.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 23, വ്യാഴാഴ്ച
◾https://dailynewslive.in/ ശ്രീനാരായണ ഗുരു മനുഷ്യത്വം പറഞ്ഞു തന്ന ഗുരുവാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ജാതിക്കും മതത്തിനും എതിരായി ഗുരു എടുത്ത നിലപാടുകള്‍ നിര്‍ണ്ണായകമാണെന്നും ആധുനിക കാലത്തും ഗുരുദര്‍ശനങ്ങള്‍ പ്രസക്തമാണെന്നും രാഷ്ട്രപതി പറഞ്ഞു. ശിവഗിരിയില്‍ മഹാസമാധിയുടെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു സമ്മേളനം. ◾https://dailynewslive.in/ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു. രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അടക്കം പങ്കെടുത്തു. […]
സ്വര്‍ണവിലയില്‍ ഇന്നും കുറവ്, പവന് 91,720 രൂപ!
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചിരുന്ന സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തിയതോടെ, വില 92,000ല്‍ താഴെയെത്തി. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 3440 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരമായ 97,360 രൂപയ്ക്കൊപ്പമെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 5640 രൂപയാണ് […]
മദ്ധ്യാഹ്ന വാർത്തകൾ
ഒക്ടോബർ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം 27 ന് തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 812 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം […]
ഷോര്‍ട്ട്സ് വീഡിയോകള്‍ക്കായി ‘ടൈമര്‍’ ഫീച്ചര്‍
യൂട്യൂബില്‍ ഷോര്‍ട്ട്സ് വീഡിയോകള്‍ തുടര്‍ച്ചയായി സ്‌ക്രോള്‍ ചെയ്യുന്ന ‘ഡൂംസ്‌ക്രോളിംഗ്’ ശീലം തടയാനായി യൂട്യൂബ് മൊബൈല്‍ ആപ്പില്‍ ഒരു പുതിയ ‘ടൈമര്‍’ ഫീച്ചര്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ അനന്തമായ സ്‌ക്രോളിംഗ് ഉപയോക്താക്കളുടെ ശ്രദ്ധ കുറയ്ക്കുകയും ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ‘ടൈമര്‍’ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഒരു ദിവസം എത്ര സമയം ഷോര്‍ട്ട്സ് കാണാന്‍ ചെലവഴിക്കാമെന്ന് സ്വയം ഒരു പരിധി നിശ്ചയിക്കാം. ഉപയോക്താവ് നിശ്ചയിച്ച സമയപരിധി എത്തിക്കഴിഞ്ഞാല്‍, ഷോര്‍ട്ട്സ് ഫീഡിലെ സ്‌ക്രോളിംഗ് […]
‘ഇത്തിരി നേരം’ എന്ന ചിത്രത്തിലെ ഗാനം
റോഷന്‍ മാത്യു, സെറിന്‍ ഷിഹാബ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേരം’ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. നീയൊരിക്കല്‍ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും ബേസില്‍ സി ജെ ആണ്. വിശ്വജിത്തും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ജിയോ ബേബിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. നന്ദു, ആനന്ദ് മന്മഥന്‍, ജിയോ ബേബി, കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, […]
‘ആമോസ് അലക്‌സാണ്ടര്‍’ ചിത്രത്തിന്റെ ടീസര്‍
ജാഫര്‍ ഇടുക്കിയെ ടൈറ്റില്‍ കഥാപാത്രമാക്കി അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആമോസ് അലക്‌സാണ്ടര്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ഡാര്‍ക്ക് ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അസാധാരണമായ ഒരു കഥാപാത്രമാണ് ആമോസ് അലക്‌സാണ്ഡര്‍. ഈ കഥാപാത്രത്തിലൂടെ ജാഫര്‍ ഇടുക്കിയുടെ ഗ്രാഫ് ഉയരുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. കലാഭവന്‍ ഷാജോണ്‍, ഡയാന ഹമീദ്, സുനില്‍ സുഖദ, […]
മെയ്ബ എസ് 600 സ്വന്തമാക്കി നടന്‍ ഫര്‍ഹാന്‍ അക്തര്‍
മെഴ്‌സിഡീസിന്റെ ആഡംബര എസ്‌യുവി മെയ്ബ എസ് 600 സ്വന്തമാക്കി ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. ദീപാവലി ആഘോഷങ്ങള്‍ക്കിടയിലാണ് താരം ഏകദേശം 3.39 കോടി രൂപ വില വരുന്ന എസ്‌യുവി സ്വന്തമാക്കിയത്. നാലു സോണായി തിരിച്ചിട്ടുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, വെന്റിലേറ്റഡ് മുന്‍പിന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടാതെ സുരക്ഷയ്ക്കായി എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ലൈന്‍ കീപ്പ് അസിസ്റ്റ്, […]
ആത്മകഥാപരമായ ഒരു പഠനം
ജൂതനാണെന്ന അധഃമത്വം തന്നില്‍ വേണമെന്ന വംശീയതനിറഞ്ഞ കണ്ണുകളെ കൂസാക്കാതെ വളര്‍ന്ന വിദ്യാര്‍ത്ഥി. പ്രതിശ്രുതവധുവിന്റെ ‘തെറ്റുകാരണം’ തേടിവന്ന പ്രശസ്തി കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട യുവാവ്. ‘ഹിസ്റ്റീരിയോണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഗര്‍ഭാശയം എന്നായിരിക്കെ ഒരു പുരുഷന് എങ്ങനെ ഹിസ്റ്റീരിക്കല്‍ ആകാന്‍ കഴിയും?’ എന്ന് ആക്ഷേപിക്കപ്പെട്ട ഗവേഷകന്‍. പരീക്ഷണശാലയില്‍നിന്ന് ഒഴിവാക്കപ്പെടുകയും പ്രഭാഷണങ്ങള്‍ നടത്താന്‍ ഇടമില്ലാതാവുകയും ചെയ്ത അക്കാദമിഷ്യന്‍. കൃത്യമായ നിരീക്ഷണങ്ങളുടെ ഉത്തമമായ സംഗ്രഹം എന്നു കരുതിയ പുസ്തകങ്ങള്‍ വെറും ഭാവനാസൃഷ്ടികള്‍ മാത്രമാണെന്ന് തിരിച്ചറിയേണ്ടിവന്ന ഡോക്ടര്‍. ദിവ്യാദ്ഭുതപ്രവര്‍ത്തകന്റെ ഖ്യാതിയാസ്വദിച്ച ഹിപ്നോട്ടിസ്റ്റ്… സൈക്കോഅനാലിസിസ്സിലേക്ക് […]
